ബൈക്കിന്റെ ചക്രത്തിൽ സാരി കുരുങ്ങി അപകടം ; ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു വീട്ടമ്മ മരിച്ചു

Spread the love

തൃശൂർ : പെരിഞ്ഞനത്ത് ബൈക്കിൻ്റെ ചക്രത്തില്‍ സാരി കുടുങ്ങിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു മതിലകം കളരിപറമ്ബ് സ്വദേശി ശ്രീനാരായണപുരത്ത് വീട്ടില്‍ സുനിലിൻ്റെ ഭാര്യ നളിനി (55) ആണ് മരിച്ചത്.

video
play-sharp-fill

കഴിഞ്ഞ ചൊവ്വാഴ്ച പെരിഞ്ഞനം കപ്പേളക്കടുത്ത് ദേശീയ പാതയിലായിരുന്നു അപകടം. മകനോടൊപ്പം ബൈക്കില്‍ പോകവേ പിന്നില്‍ ഇരുന്നിരുന്ന നളിനിയുടെ സാരി ബൈക്കിൻ്റെ ചക്രത്തില്‍ ചുറ്റിപ്പിടിച്ചാണ് അപകടമുണ്ടായത്. റോഡിലേക്ക് തെറിച്ചു വീണ ഇവർക്ക് ഗുരുതര പരുക്കേറ്റിരുന്നു. ചികിത്സയില്‍ ഇരിക്കെ ഇന്ന് ഉച്ചയോടെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.