
മസ്കറ്റ്: കാസർകോഡ് സ്വദേശി ഒമാനിൽ മരിച്ചു. മൊഗ്രാൽ പുത്തൂർ സ്വദേശി അമീർ ഹംസ മൻസിലിൽ അബൂബക്കർ പുത്തൂർ ഹംസയുടെ മകൻ അമീർ ഹംസ (50) ആണ് കസബിൽ മരണപ്പെട്ടത്.
മസ്കറ്റ് റോയൽ ഒമാൻ പൊലീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെഎംസിസിയുടെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് അധികൃതർ അറിയിച്ചു.