വൈക്കത്ത് ബാറിനുള്ളിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ആക്രമിക്കുകയും മദ്യക്കുപ്പികൾ മോഷ്ടിക്കുകയും ചെയ്തു ; പ്രതിയെ അറസ്റ്റ് ചെയ്ത് വൈക്കം പോലീസ്

Spread the love

 

കോട്ടയം: വൈക്കത്ത് ബാറിനുള്ളിൽ അതിക്രമിച്ചു കയറി ജീവനക്കാരനെ ആക്രമിക്കുകയും, മദ്യം മോഷ്ടിച്ച തലയാഴം സ്വദേശി ഹരീഷ് (34) നെ  വൈക്കം പോലീസ് അറസ്റ്റ് ചെയ്തു.

 

ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 11:10 മണിയോടുകൂടി തോട്ടകം ഭാഗത്ത് പ്രവർത്തിക്കുന്ന ബാറിലെത്തി വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കിടക്കുകയും, ജീവനക്കാരനെ ആക്രമിക്കുകയും ചെയ്തു. തുടർന്ന് അവിടെ ഉണ്ടായിരുന്ന ബിയർ കുപ്പികൾ മോഷ്ടിച്ച് കടന്നു കളയുകയുമായിരുന്നു.

 

പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group