ഒരു കോടി രൂപ വിലമതിക്കുന്ന എംഡിഎംഎ വിതരണം ചെയ്യുന്നതിനിടെ പോലീസ് കോൺസ്റ്റബിളും സഹായിയും പിടിയിൽ; ദേശീയ തലസ്ഥാനത്തും സമീപ നഗരങ്ങളിലും മയക്കുമരുന്ന് വിൽക്കുന്ന ഇവരെ പിടികൂടിയത് ഡൽഹി പോലീസിന്റെ പ്രത്യേക സെൽ
ന്യൂഡൽഹി: മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിൽ ഉൾപ്പെട്ട പോലീസ് കോൺസ്റ്റബിളും കൂട്ടാളിയും പിടിയിൽ.
ദേശീയ തലസ്ഥാനത്തും സമീപ നഗരങ്ങളിലും മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിന്റെ ഭാഗമാണ് ഇവരെന്നാണ് ഡൽഹി പോലീസ് പറയുന്നത്.
വ്യാഴാഴ്ച ജാഫ്രാബാദ് മെട്രോ സ്റ്റേഷന് സമീപത്ത് നിന്ന് ഡൽഹി പോലീസിന്റെ പ്രത്യേക സെൽ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു കോടി രൂപ വിലമതിക്കുന്ന ഒരു കിലോഗ്രാം എംഡിഎംഎ വിതരണം ചെയ്യുന്നതിനിടെയായിരുന്നു ഇരുവരും പിടിയിലായത്. സംഭവത്തിൽ ഇരുവരെയും ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.
Third Eye News Live
0