
പെരുമ്പാവൂരിൽ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു
പെരുമ്പാവൂർ : കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. കിഴക്കമ്ബലം വിലങ്ങ് ഊരക്കാട് മാളിയേക്കല്‍ ജോണ്‍സന്റെ മകന്‍ ലിയോ ജോണ്‍സന്‍(29) ആണ് മരിച്ചത്.
ചൊവ്വാഴ്ച പുലര്‍ചെ അഞ്ചരയോടെയാണ് അപകടം. പെരുമ്ബാവൂര്‍ ഭജനമഠത്തിന് സമീപം ഇയാൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്ന് ദൃക് സാക്ഷികള്‍ പറയുന്നു. ലിയോ ജോൺസൺ സ്ഥാപനത്തിലെ ജനറൽ മാനേജർ ആയിരുന്നു.
ലിയോ തിങ്കളാഴ്ച ഓഫീസിലാണ് താമസിച്ചിരുന്നതെന്ന് ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കി. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പെരുമ്ബാവൂര്‍ താലൂക് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പെരുമ്ബാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Third Eye News Live
0