play-sharp-fill
മുംബൈയിൽ കനത്ത മഴ: താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിൽ ; വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടു, ട്രെ​യി​ൻ സ​ർ​വീ​സു​ക​ളും വിമാനങ്ങളും റദ്ദാക്കി ; റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മുംബൈയിൽ കനത്ത മഴ: താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിൽ ; വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടു, ട്രെ​യി​ൻ സ​ർ​വീ​സു​ക​ളും വിമാനങ്ങളും റദ്ദാക്കി ; റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്വന്തം ലേഖകൻ

മും​ബൈ: മുംബൈയിൽ ക​ന​ത്ത​മ​ഴ തു​ട​രു​ന്നു. ഇതേത്തുടർന്ന് മും​ബൈ​യി​ൽ ​നി​ന്ന് വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കിയിട്ടുണ്ട്. ന​ഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. മും​ബൈ​യി​ലും പൂ​നെ​യി​ലും മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

താ​നെ, റാ​യ്ഗ​ഡ് ജി​ല്ല​ക​ളി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി ന​ൽ​കി​യി​ട്ടു​ണ്ട്. മുംബൈ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് എന്നീ ജില്ലകളിൽ ഇന്നും റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മും​ബൈ ന​ഗ​ര​ത്തി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യതിനെ തുടർന്ന് പ്ര​ധാ​ന റോ​ഡു​ക​ൾ പ​ല​തും വെ​ള്ള​ത്തി​ലാ​ണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലയിടത്തും വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടു. ഇ​ന്ന​ലെ ട്രെ​യി​ൻ സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന് സ​ർ​വീ​സു​ക​ൾ പു​ന​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. അടുത്ത രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഉയർന്ന തിരമാല ജാഗ്രതയും മുംബൈ തീരത്ത് നൽകിയിട്ടുണ്ട്.