പിന്നണി ഗായകൻ കീഴാറ്റൂർ വിശ്വനാഥൻ അന്തരിച്ചു; ന്യൂമോണിയയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

Spread the love

തളിപ്പറമ്പ്: പിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു.

video
play-sharp-fill

ന്യൂമോണിയയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ജയസൂര്യ നായകനായ ‘വെള്ളം’ എന്ന സിനിമയിൽ വിശ്വനാഥൻ ആലപിച്ച ‘ഒരുകുറി കണ്ട് നാം’ എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. സ്കൂൾ കലോത്സവ സംഗീതവേദികളിലെ വിധികർത്താവായി പ്രവർത്തിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തളിപ്പറമ്പിലെ മിൽട്ടൺസ് കോളേജിൽ അധ്യാപകനായിരുന്നു വിശ്വനാഥൻ. സ്വന്തമായി സംഗീത ആൽബങ്ങളും നിർമിച്ച് ആലപിച്ചിട്ടുണ്ട്. ദൂരദർശൻ പരിപാടികളിലും ഗാനങ്ങൾ ആലപിച്ചിരുന്നു.

പരേതനായ പി.വി.കണ്ണനാണ് അച്ഛൻ. അമ്മ: എം.വി.കാർത്യായനി.

സഹോദരങ്ങൾ: രാജം (കൊൽക്കത്ത), രത്നപാൽ (ജ്യോത്സ്യർ), സുഹജ (തലശ്ശേരി), ധനഞ്ജയൻ (ബിസിനസ്, എറണാകുളം). സംസ്കാരം തിങ്കളാഴ്ച രാവിലെ 11-ന് കീഴാറ്റൂരിലെ സമുദായ ശ്മശാനത്തിൽ നടക്കും.