Spread the love

സ്വന്തംലേഖകൻ

video
play-sharp-fill

കോട്ടയം: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ അടിസ്ഥാനത്തിൽ കുടുംബശ്രീ വനിതകളെ ഉൾപ്പെടുത്തി പാചക മത്സരം സംഘടിപ്പിക്കുന്നു. ‘രുചിഭേദം’ എന്ന് പേര് നൽകിയിരിക്കുന്ന മത്സരം 29 നു രാവിലെ 9.30ന് മാമൻ മാപ്പിള ഹാളിൽ ആരംഭിക്കും. കുടുംബശ്രീ യുണീറ്റുകളുടെയു൦, കഫേ യുണീറ്റുകളുടെയു൦ ഭക്ഷ്യ വിഭവങ്ങൾക്ക് കൂടുതൽ പ്രചാരവും സ്വീകാര്യതയും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് . ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനേഴ് കഫേ യുണീറ്റുകൾ മത്സരത്തിൽ പങ്കെടുക്കും. മാംസ്യവിഭവങ്ങൾ, പച്ചക്കറി വിഭവങ്ങൾ, തനത് വിഭവങ്ങൾ എന്നിങ്ങനെ വ്യത്യസ്തമായ ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.വിദഗ്ധരായ മൂന്ന് വിധികർത്താക്കളായിരിക്കും മത്സരം വിലയിരുത്തുന്നത്. ഒന്നാം സ്ഥാനം നേടുന്നവർക്ക് പതിനായിരം രൂപയും രണ്ടാം സ്ഥാനം നേടുന്നവർക്ക് അയ്യായിരം രൂപയും മൂന്നാം സ്ഥാനക്കാർക്ക് രണ്ടായിരത്തി അഞ്ഞൂറ് രൂപയുമായിരിക്കും സമ്മാനമായി നൽകുന്നത്. ജില്ലാ മിഷൻ കോർഡിനേറ്റർ പി. എൻ സുരേഷ് , അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാരായ സാബു സി.മാത്യു, ബിനോയ് കെ ജോസഫ്, പ്രോഗ്രം മാനേജർ ജോബി ജോൺ , ബ്ലോക്ക് കോർഡിനേറ്റർമാർ തുടങ്ങിയവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.