
കോഴിക്കോട് : വെള്ളം കോരുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ യുവതിയെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.
കാരശ്ശേരി കുമരനെല്ലൂർ കള്ളിവളപ്പില്‍ അബ്ദുല്‍ ഗഫൂറിന്റെ മകള്‍ ഹസ്ന കെ.വി. (23 വയസ്) ആണ് 14 കോല്‍ ആഴവും ഒരാള്‍ വെള്ളവുമുള്ള കിണറ്റില്‍ വീണത്.
വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുക്കത്ത് നിന്ന് ഫയർ ഫോഴ്സ് സഭവസ്ഥലത്തെത്തി റെസ്ക്യു നെറ്റ്, ഹാർനസ് എന്നിവ ഉപയോഗിച്ച് യുവതിയെ രക്ഷപ്പെടുത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ കെ.സി. അബദ്ദുസലിം, കെ.പി. അമീറുദ്ദീൻ, പി.പി. ജമാലുദ്ദീൻ, ജെ. അജിൻ, സി.ടി. ഷിബിൻ, ഹോം ഗാർഡ് സി.എഫ്. ജോഷി എന്നിവർ രക്ഷാപ്രവർത്തനത്തില്‍ പങ്കെടുത്തു. നിസ്സാര പരിക്കുകളോടെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.







