കോട്ടയം മെഡിക്കൽ കോളേജ് സെൻട്രൽ ലൈബ്രറിയുടേയും സ്റ്റാഫ് വെൽഫെയർ ഫോറത്തിൻ്റെയും ആഭിമുഖ്യത്തിൽ പി.എൻ പണിക്കർ അനുസ്മരണവും വായന വാരാചരണവും സംഘടിപ്പിച്ചു
കോട്ടയം : ഗവ. മെഡിക്കൽ കോളേജ് സെൻട്രൽ ലൈബ്രറിയുടേയും സ്റ്റാഫ് വെൽഫെയർ ഫോറത്തിൻ്റെയും ആഭിമുഖ്യത്തിൽ പി.എൻ പണിക്കർ അനുസ്മരണവും വായന വാരാചരണവും സംഘടിപ്പിച്ചു.
മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ: വർഗീസ്. പി. പുന്നൂസ് പരിപാടി ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ ലൈബ്രറിയിൽ നിന്നും ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ചവർക്കും മലയാള സാഹിത്യ ക്വിസ് മത്സരങ്ങളിലെ വിജയികൾക്കും ഉപഹാരങ്ങളും സമ്മാനിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സീനിയർ ഗ്രേഡ് ലൈബ്രേറിയൻ ഷൈല പി.കെ, ഡോ. വിജയമ്മ , ഡോ. ലത, ഡോ.സൈറു ഫിലിപ്പ്, ഫാർമസി കോളേജ് പ്രിൻസിപ്പാൾ ഡോ. രാധ , കവി കാപ്പിൽ തുളസിദാസ്, അക്കൗണ്ട് സ് ഓഫീസർ പ്ര നീത് സുധൻ ,സ്റ്റാഫ് വെൽഫെയർ ഫോറം സെക്രട്ടറി മനോജ് വി.ആർ, ലൈബ്രേറിയൻ റ്റി.ജെ രമേശ് ബാബു എന്നിവർ സംസാരിച്ചു.
സ്റ്റാഫ് വെൽഫെയർ ഫോറം ജോ:സെക്രട്ടറി ഇസ്മായിൽ പാറയ്ക്കൽ പി.എൻ പണിക്കർ അനുസ്മരണം നടത്തി. ഡോ. ആവണിയുടെ കവിതാലാപനവും ഡോ. ആൻ ജെ നെറോന ആൻ്റ് ടീം അവതരിപ്പിച്ച സംഘഗാനവും ഉണ്ടായിരുന്നു.