Spread the love

മുംബൈ: ഐസ്‌ക്രീമില്‍ നിന്ന് മനുഷ്യന്റെ വിരല്‍ കിട്ടിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഐസ്‌ക്രീം നിര്‍മിച്ച ഫാക്ടറിയിലെ ജീവനക്കാരന്റെ വിരലാണ് ഇതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

video
play-sharp-fill

ഐസ്‌ക്രീം നിര്‍മാണത്തിനിടെ ഉണ്ടായ അപകടത്തിലാണ് വിരല്‍ നഷ്ടപ്പെട്ടതെന്നും ഡോക്ടര്‍ വാങ്ങിയ ഐസ്‌ക്രീം നിര്‍മിച്ച അതേദിവസമാണ് അപകടമുണ്ടായതെന്നും പോലീസ് കണ്ടെത്തി. ഡി.എന്‍.എ. പരിശോധനയിലൂടെ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്നും പോലീസ് പറഞ്ഞു.

ഇതിനായി സാമ്പിളുകള്‍ ലാബിലേക്ക് അയച്ചു. പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചശേഷമേ തുടര്‍നടപടികളുണ്ടാകൂ എന്നും പോലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത കോണ്‍ ഐസ്‌ക്രീമില്‍ നിന്ന് മനുഷ്യന്റെ വിരലിന്റെ കഷ്ണം കിട്ടിയെന്ന പരാതിയുമായി മുംബൈ സ്വദേശിയായ ഡോ. ഒര്‍ലേം ബ്രെന്‍ഡന്‍ സെറാവോ രംഗത്തെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെപ്‌റ്റോ ആപ്പ് വഴിയാണ് ഐസ്‌ക്രീം ഓര്‍ഡര്‍ ചെയ്തത്. ഡോ. സെറാവോയുടെ നിര്‍ദേശപ്രകാരം സഹോദരിയാണ് ഐസ്‌ക്രീം ഓര്‍ഡര്‍ ചെയ്തത്. യമ്മോ ബ്രാന്‍ഡിന്റെ മൂന്ന് കോണ്‍ ഐസ്‌ക്രീമുകളാണ് വാങ്ങിയത്.

അതിലെ ഒരു ഐസ്‌ക്രീം കഴിക്കുന്നതിന്റെ ഇടയില്‍ നാവില്‍ എന്തോ തട്ടിയത് പോലെ തോന്നിയതായി സെറാവോ പറഞ്ഞു. നട്ടോ ചോക്കലേറ്റോ ആയിരിക്കുമെന്ന് കരുതിയെങ്കിലും പിന്നീട് നോക്കിയപ്പോഴാണ് അത് ഒരു കൈവിരലിന്റെ ഭാഗമാണെന്ന് മനസ്സിലായത്.