Spread the love

പെരുവന്താനം : ദേശീയപാത 183   പെരുവന്താനം അമലഗിരിയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു, മകനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന കറുകച്ചാൽ ഉദയംകുഴി വീട്ടിൽ ജോസ് (58) ആണ് മരിച്ചത്.

video
play-sharp-fill

ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും എതിർ ദിശയിൽ നിന്ന് വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.  ഇടിയുടെ ആഘാതത്തിൽ പിൻ സീറ്റിൽ ഇരുന്ന ജോസ് ബൈക്കിൽ നിന്ന് തെറിച്ചു വീണ് മരണപ്പെടുകയുമായിരുന്നു.

ബൈക്ക് ഓടിച്ച മകൻ ജോയലിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊടുപുഴയിൽ നിന്ന് കുമളിലേയ്ക്ക് പോകുകയായിരുന്ന ഇടുക്കി എംപി ഡീൻ കുര്യക്കോസ് സംഭവ സ്ഥലത്ത് വാഹനം നിർത്തുകയും വേണ്ട നടപടികൾ സ്വീകരിക്കാൻ പോലീസിൽ നിർദേശിക്കുകയും ചെയ്തു.