play-sharp-fill
ശരീരത്തിലെ അമിത കൊഴുപ്പ് അകറ്റും, പ്രമേഹ സാധ്യത കുറയ്ക്കും ; ചിയ സീഡ് ഡയറ്റിൽ ഉൾപ്പെടുത്തൂ

ശരീരത്തിലെ അമിത കൊഴുപ്പ് അകറ്റും, പ്രമേഹ സാധ്യത കുറയ്ക്കും ; ചിയ സീഡ് ഡയറ്റിൽ ഉൾപ്പെടുത്തൂ

ധാരാളം പോഷകഗുണങ്ങള്‍ ചിയ സീഡില്‍ അടങ്ങിയിരിക്കുന്നു. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്റി ഓക്‌സിഡന്റുകളും ധാരാളമടങ്ങിയ ഇവ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും.

ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റുകയും ചെയ്യും.


ദിവസവും വെറും വയറ്റില്‍ ചിയ സീഡ് കുതിർത്ത വെള്ളം കുടിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു. ചിയ വിത്തുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് സുരക്ഷിതവും ആരോഗ്യകരവുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ചിയ വിത്തുകള്‍ ഓർമ്മശക്തി കൂട്ടുന്നതിനും തലച്ചോറിൻ്റെ പ്രവർത്തനത്തിനും സഹായിക്കുന്നു. ഹൃദയാരോഗ്യം, ശരീരത്തിലെ വീക്കം കുറയ്ക്കല്‍ എന്നിവയില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ പ്രധാന പങ്ക് വഹിക്കുന്നു. ഭക്ഷണത്തില്‍ ഒമേഗ -3 ഉള്‍പ്പെടുത്തുന്നത് മൊത്തത്തിലുള്ള ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുകയും ഹൃദയ, വൈജ്ഞാനിക പ്രവർത്തനങ്ങള്‍ക്ക് ഗുണം ചെയ്യുകയും ചെയ്യുന്നു.

ചിയ വിത്തുകള്‍ ആല്‍ഫ-ലിനോലെനിക് ആസിഡ് (ALA) എന്നറിയപ്പെടുന്ന ഒമേഗ -3 ഫാറ്റി ആസിഡില്‍ സമ്ബന്നമാണ്. ശരീരത്തിന് സ്വന്തമായി ALA ഉല്‍പ്പാദിപ്പിക്കാൻ കഴിയില്ല, അതിനാല്‍ അത് ഭക്ഷണത്തിലൂടെ വേണം. ALA കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

ചിയ വിത്തുകള്‍ ടോക്കോഫെറോളുകള്‍, ഫൈറ്റോസ്റ്റെറോളുകള്‍, കരോട്ടിനോയിഡുകള്‍, പോളിഫെനോളിക് സംയുക്തങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ആൻ്റിഓക്‌സിഡൻ്റുകള്‍ അടങ്ങിയിട്ടുണ്ട്. ചിയ സീഡില്‍ ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്. സോല്യുബിള്‍ ഫൈബറും ഇൻസോല്യുബിള്‍ ഫൈബറും അടങ്ങിയതിനാല്‍ ദഹനത്തിന് സഹായിക്കുന്നു. പ്രമേഹരോഗികള്‍ക്ക് ഇത് ഗുണകരമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ചിയ സീഡ് സഹായിക്കുന്നു.