തകർത്തടിച്ച് ഷാക്കിബ് കാത്തു; ബംഗ്ലാദേശിന് രണ്ടാം ജയം; നെതർലാൻഡ്സിനെ 25 റണ്‍സിന് തോല്‍പ്പിച്ചു

Spread the love

ജമൈക്ക: ലോകകപ്പ് ഗ്രൂപ്പ് ഡിയിലെ തങ്ങളുടെ മൂന്നാം മത്സരത്തില്‍ നെതർലാൻഡ്സിനെ 25 റണ്‍സിന് തോല്‍പ്പിച്ച്‌ ബംഗ്ളാദേശ് സൂപ്പർ എട്ടിലേക്കുള്ള സാദ്ധ്യത വർദ്ധിപ്പിച്ചു.

video
play-sharp-fill

ജമൈക്കയിലെ കിംഗ്സ്ടൗണില്‍ ന‌ടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 159/5 എന്ന സ്കോർ ഉയർത്തിയ ബംഗ്ളാദേശ് നെതർലാൻഡ്സിനെ 20 ഓവറില്‍ 134/8ല്‍ ഒതുക്കിയാണ് വിജയം ആഘോഷിച്ചത്.

കഴുത്തിന് പരിക്കേറ്റിരുന്നിട്ടും കളിക്കാനിറങ്ങി അർദ്ധസെഞ്ച്വറി നേടിയ നായകൻ ഷാക്കിബ് ഉല്‍ ഹസനും (46 പന്തുകളില്‍ 64 റണ്‍സ് ), 35 റണ്‍സ് നേടിയ തൻസീദ് ഹസനും 25 റണ്‍സ് നേടിയ മഹ്മൂദുള്ളയും ചേർന്നാണ് ബംഗ്ളാദേശിന് മികച്ച സ്കോർ നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെതർലാൻഡ്സിനായി ഏൻഗല്‍ബ്രെറ്റ് (33), വിക്രം ജിത്ത് (26), ക്യാപ്ടൻ സ്കോട്ട് എഡ്വാഡ്സ് (25)എന്നിവർ പൊരുതി നോക്കിയെങ്കിലും വിജയം നേടാനായില്ല.