play-sharp-fill
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിക്കാരിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു; മാതാപിതാക്കള്‍ക്കൊപ്പം പോകാൻ താത്പര്യമില്ലെന്ന് യുവതി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിക്കാരിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു; മാതാപിതാക്കള്‍ക്കൊപ്പം പോകാൻ താത്പര്യമില്ലെന്ന് യുവതി

കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയെങ്കിലും മാതാപിതാക്കള്‍ക്കൊപ്പം പോകാൻ താത്പര്യമില്ലെന്ന് കോടതിയില്‍ വ്യക്തമാക്കി.

ഇന്നലെ രാത്രി 8.30നു കൊച്ചി വിമാനത്താവളത്തില്‍ തിരികെയെത്തിയതിന് പിന്നാലെയാണ് വടക്കേക്കര പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തത്. മകളെ കാണാനില്ലെന്നു കാട്ടി യുവതിയുടെ പിതാവ് വടക്കേക്കര പോലീസില്‍ പരാതി നല്‍കിയിരുന്നു.

കസ്റ്റഡിയിലെടുത്ത യുവതിയെ രാത്രി തന്നെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോഴാണ് മാതാപിതാക്കള്‍ക്കൊപ്പം പോകാൻ താത്പര്യമില്ലെന്ന് വെളിപ്പെടുത്തിയത്.
ദിവസങ്ങള്‍ക്കു മുൻപ് മാല്യങ്കരയിലെ വീട്ടില്‍നിന്ന്‌ തിരുവനന്തപുരത്തെ ജോലിസ്ഥലത്തുപോയ യുവതിയുടെ ഫോണ്‍ സ്വിച്ച്‌ ഓഫായതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചതും മകളെ കാണാനില്ലെന്ന്‌ പരാതി നല്‍കിയതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ താൻ പറഞ്ഞ പരാതി കള്ളമാണെന്നു കാട്ടി യുവതിയുടെ മൂന്ന് വീഡിയോകള്‍ പുറത്തുവന്നിരുന്നു. യുവതി അവസാന വിഡിയോ യുട്യൂബില്‍ അപ്‌ലോഡ് ചെയ്തത് ഡല്‍ഹിയില്‍ നിന്നാണെന്ന് കണ്ടെത്തിയിരുന്നു.