play-sharp-fill
ഗള്‍ഫ് നാടുകളെ സമ്പൽ സമൃദ്ധിയിലേക്ക് നയിച്ച എണ്ണപ്പാടങ്ങള്‍ കൊല്ലം തീരത്തും ; ആഴക്കടലില്‍ 18 ബ്ലോക്കുകളിലായി വൻതോതില്‍ ക്രൂഡോയില്‍ നിക്ഷേപമുണ്ടെന്നാണ് പ്രാഥമിക നിഗമനം ; ഇന്ധന പര്യവേക്ഷണം ഉടൻ ആരംഭിക്കും

ഗള്‍ഫ് നാടുകളെ സമ്പൽ സമൃദ്ധിയിലേക്ക് നയിച്ച എണ്ണപ്പാടങ്ങള്‍ കൊല്ലം തീരത്തും ; ആഴക്കടലില്‍ 18 ബ്ലോക്കുകളിലായി വൻതോതില്‍ ക്രൂഡോയില്‍ നിക്ഷേപമുണ്ടെന്നാണ് പ്രാഥമിക നിഗമനം ; ഇന്ധന പര്യവേക്ഷണം ഉടൻ ആരംഭിക്കും

സ്വന്തം ലേഖകൻ

കൊല്ലം: ഗള്‍ഫ് നാടുകളെ സമ്പൽ സമൃദ്ധിയിലേക്ക് നയിച്ച എണ്ണപ്പാടങ്ങള്‍ കൊല്ലം തീരത്തും കണ്ടെത്താനായാല്‍ കേരളത്തിന്റെ സാമ്പത്തിക രംഗത്ത് വലിയ കുതിച്ചു ചാട്ടമുണ്ടായേക്കാം. കൊല്ലം തുറമുഖവും അനുബന്ധ പ്രദേശങ്ങളും വളരെ പെട്ടെന്നാകും വികസിക്കുന്നത്. കൊല്ലം തുറമുഖം കേന്ദ്രീകരിച്ചാണ് ഇന്ധന പര്യവേക്ഷണത്തിന് വേണ്ടുന്ന അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നത്. കടലില്‍ ഇന്ധനം കണ്ടെത്താനായാല്‍ തുടർ പ്രവർത്തനങ്ങളും കൊല്ലം തുറമുറഖവും പട്ടണവും കേന്ദ്രീകരിച്ച്‌ തന്നെയാകും എന്നതാണ് കൊല്ലത്തിന്റെ വികസന പ്രതീക്ഷകള്‍ വാനോളം ഉയർത്തുന്നത്.

കൊല്ലം തീരത്തുനിന്ന് 26 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ക്രൂഡോയില്‍ പര്യവേക്ഷണം. 2020-ല്‍ കൊല്ലം തീരം കേന്ദ്രമാക്കി ഓയില്‍ ഇന്ത്യ പ്രാഥമിക പര്യവേക്ഷണം നടത്തിയിരുന്നു. ഇതില്‍ ചില സാധ്യതകള്‍ തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പര്യവേക്ഷണത്തിന് തയ്യാറെടുക്കുന്നത്. ആഴക്കടലില്‍ 18 ബ്ലോക്കുകളിലായി വൻതോതില്‍ ക്രൂഡോയില്‍ നിക്ഷേപമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പര്യവേക്ഷണം നടക്കുന്നതോടെ ഇതില്‍ കൂടുതല്‍ വ്യക്തത വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ഇന്ത്യയുടെ നേതൃത്വത്തിലാണ് കൊല്ലം തീരത്ത് ഇന്ധന പര്യവേക്ഷണം നടത്താനൊരുങ്ങുന്നത്. പര്യവേക്ഷണത്തിനുള്ള കൂറ്റൻ കിണർ നിർമ്മാണത്തിന് യു.കെയിലെ പ്രമുഖ കമ്ബനിയായ ഡോള്‍ഫിൻ ഡ്രില്ലിംഗുമായി ഓയില്‍ ഇന്ത്യ കഴിഞ്ഞ മാർച്ചില്‍ കരാർ ഒപ്പിട്ടിരുന്നു. 1252 കോടിരൂപയുടേതാണ് കരാർ. കരയിലും തീരമേഖലയിലും അനുബന്ധസേവനങ്ങള്‍ക്ക് കരാറായിക്കഴിഞ്ഞാല്‍ കൊല്ലം സമുദ്രമേഖലയില്‍ ഇന്ധന പര്യവേക്ഷണം ആരംഭിക്കും.

പര്യവേക്ഷണ മേഖലയില്‍ നിന്ന് ബോട്ടുകളും മറ്റ് യാനങ്ങളും അകലം പാലിക്കാൻ ചെറുകപ്പലുകളുടെ റോന്തുചുറ്റല്‍, പര്യവേക്ഷണ കപ്പലിന് ഇന്ധനവും ജീവനക്കാർക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കല്‍, കൂറ്റൻ പൈപ്പ് ലൈൻ സംഭരണം എന്നിവയ്ക്കുള്ള തീരസേവന കരാറാണ്‌ഇനിയുള്ള നടപടി. കൊല്ലം പോർട്ട് കേന്ദ്രീകരിച്ചാണ് ഇവ ചെയ്യേണ്ടത്.

കൊല്ലം തീരത്തെ ക്രൂഡോയില്‍ പര്യവേക്ഷണ സാധ്യതകള്‍ പരിശോധിക്കുമെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി തന്റെ മന്ത്രാലയത്തിലെ ആദ്യദിനത്തില്‍ തന്നെ മാധ്യമങ്ങളോട് പറഞ്ഞതോടെയാണ് കൊല്ലത്തെ എണ്ണപ്പാടം വീണ്ടും ചർച്ചകളില്‍ നിറയുന്നത്. ചർച്ചയായിരിക്കുകയാണ്. പര്യവേക്ഷണത്തില്‍ ഇന്ധനം ആവശ്യത്തിനുണ്ടെന്ന് കണ്ടെത്തിയാല്‍ കൊല്ലത്തിന്റെ മാത്രമല്ല കേരളത്തിന്റെ തന്നെ മുഖച്ഛായ മാറും. കൊല്ലം ഒരു അന്തർദ്ദേശീയ നഗരമായി മാറുകയും ചെയ്യും.

കൊല്ലത്തിന് പുറമേ ആന്ധ്രയിലെ അമലാപുരം, കൊങ്കണ്‍ തീരം എന്നിവിടങ്ങളിലെ 93.902 ചതുരശ്ര കിലോമീറ്റർ പ്രദേശം ഓയില്‍ ഇന്ത്യയ്ക്ക് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഖനനത്തിന് കൈമാറിയിരുന്നു.മൂന്നിടത്തെയും ഡ്രില്ലിങ്ങിനാണ് ബ്രിട്ടീഷ് കമ്ബനിയുമായി കരാർവച്ചത്.
2020ല്‍ കൊല്ലം തീരക്കടലില്‍ ഓയില്‍ ഇന്ത്യനടത്തിയ പരീക്ഷണ പര്യവേക്ഷണത്തില്‍ ഇന്ധന സാധ്യത കണ്ടെത്തിയിരുന്നു. ദ്രാവക ഇന്ധനങ്ങള്‍ക്ക് പുറമേ വാതക സാദ്ധ്യതയും പ്രതീക്ഷിക്കുന്നുണ്ട്.

തീരത്ത് നിന്ന് 26 നോട്ടിക്കല്‍ മെൈല്‍ അകലെ ജലനിരപ്പില്‍ നിന്ന് 80 മീറ്റർ താഴ്ചയില്‍ അടിത്തട്ടുള്ള ഭാഗത്താണ് പര്യവേക്ഷണം. ഏകദേശം 6000 മീറ്റർ വരെ ആഴത്തില്‍ കുഴിക്കും.ഇരുമ്ബ് കൊണ്ട് കൂറ്റൻ പ്ലാറ്റ്ഫോം സ്ഥാപിച്ചാകും കിണർ നിർമ്മാണം. കിണറുകളില്‍ കൂറ്റൻ പൈപ്പ് ലൈനുകള്‍ ഇറക്കിയാണ് പരിശോധന.