Spread the love

കുമരകം: അബദ്ധത്തിൽ മിഠായി ഭരണിയിൽ തലയിട്ട നായ കുടുങ്ങി. വിശപ്പു സഹിക്കവയ്യാതെ എന്തെങ്കിലും കിട്ടുമോ എന്നറിയാനാണ് മിഠായി ഭരണിയിൽ തലയിട്ടു നോക്കിയത്. അതിത്ര പുലിവാലാകുന്ന് നായ കരുതിയില്ല.തലയിൽ കുടുങ്ങിയ പ്ലാസ്റ്റിക് മിഠായി ഭരണിയുമായി നായ മണിക്കൂറുകളോളം ഓടി കഴിഞ്ഞ ദിവസം കവണാറ്റിൻ കരയിലാണ് സംഭവം.

video
play-sharp-fill

ഭരണിയിലേക്ക് തലയിട്ട നായയ്ക്ക് പിന്നീട് അതിൽ നിന്നും മോചനം നേടാനായില്ല. ഇതോടെ ഭരണിയിൽ നിന്നും തല തിരികെ എടുക്കാനാകാതെ നായ മണിക്കുറുകളോളം കഷ്ടപ്പെട്ടു. തലയിൽ പ്ലാസ്റ്റിക് ഭരണിയുമായി കുമരകത്തെ വിനോദസഞ്ചാരത്തിന്റെ കേന്ദ്രമായ കവണാറ്റിൻകരയിലൂടെ പാഞ്ഞുനടന്ന് അക്ഷീണ പരിശ്രമം നടത്തിയിട്ടും തല ഊരിയെടുക്കാനായില്ല. ഒടുവിൽ കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ഫാമിലുള്ള തോട്ടിലേക്ക് ചാടി തല വെള്ളത്തിൽ മുക്കി പൊക്കി ഊരാൻ ശ്രമിച്ചെങ്കിലുംസാധിച്ചില്ല.

പ്രാണരക്ഷാർത്ഥം തോട്ടിൽ നിന്ന് കയറാൻ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല.അപ്പോഴാണ് ഗവേഷണ കേന്ദ്രത്തിലെ എൻജിനീയറിങ് വിഭാഗത്തിലെ ജീവനക്കാർ ഈ സംഭവം അറിഞ്ഞെത്തിയത്. ആദിത്യൻ, നന്ദു, പ്രസാദ്, അതുൽ എന്നിവർ ചേർന്ന് നായയെ വെള്ളത്തിൽ നിന്നും കയറ്റി പ്ലാസ്റ്റിക് ഭരണി മുറിച്ച് മാറ്റി രക്ഷിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group