play-sharp-fill
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയത് 13 ലിം​ഗമാറ്റ ശസ്ത്രക്രിയകൾ, എന്നിട്ടും വിജയിച്ചില്ല, മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിൽ പരാതിക്കാരന് സാമ്പത്തിക സഹായം, 3,06,772 രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയത് 13 ലിം​ഗമാറ്റ ശസ്ത്രക്രിയകൾ, എന്നിട്ടും വിജയിച്ചില്ല, മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിൽ പരാതിക്കാരന് സാമ്പത്തിക സഹായം, 3,06,772 രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ ലിം​ഗമാറ്റ ശസ്ത്രക്രിയകൾ വിജയിച്ചില്ലെന്ന് പരാതി. സ്ത്രീയെ പുരുഷനാക്കാൻ നടത്തിയ 13 ശസ്ത്രക്രിയകൾ വിജയിച്ചില്ലെന്നാണ് പരാതി.

ഇതുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായ കാട്ടാക്കട സ്വദേശി സാഗറിന് സാമ്പത്തിക സഹായം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് ഇറക്കി. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ 3,06,772 രൂപ അനുവദിച്ചു.

കമ്മീഷൻ അദ്ധ്യക്ഷനായിരുന്ന ജസ്റ്റിസ് ആന്‍റണി ഡൊമിനിക്കിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. പരാതിക്കാരന് ട്രാൻസ്ജെന്റർ ഐ.ഡി കാർഡ് അനുവദിച്ചതായും സാമൂഹിക നീതി വകുപ്പ് ഡയറക്ടർ കമ്മീഷനെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലിംഗമാറ്റ ശസ്ത്രക്രിയ പോലെ സാങ്കേതിക വെല്ലുവിളി ഉയർത്തുന്നതും സങ്കീർണവും റിസ്ക് ഫാക്ടറുള്ളതുമായ ശസ്ത്രക്രിയകൾ നടത്തുന്ന കാര്യം പരിശോധിക്കുന്നതിന് അവയവദാന കമ്മിറ്റിക്ക് സമാനമായ ഒരു സംസ്ഥാനതല കമ്മിറ്റി രൂപീകരിക്കണമെന്നും കമ്മീഷൻ സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.

സാമൂഹികനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും ഡയറക്ടർ കൺവീനറുമായി 14 അംഗസമിതിയെ ട്രാൻസ്ജെന്റർമാരുടെ ആരോഗ്യ സേവനങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ചിട്ടുണ്ടെന്നും സർക്കാർ കമ്മീഷനെ അറിയിച്ചു.