Wednesday, April 22, 2026

ചുമതലകള്‍ കൈമാറി അരവിന്ദ് കെജ്രിവാള്‍; സംഘടന ജനറല്‍ സെക്രട്ടറി സന്ദീപ് പഥകിന് പാർട്ടി നിയന്ത്രണ ചുമതല; മന്ത്രി അതിഷി മർലെനക്ക് സർക്കാർ ഭരണ ഏകോപന ചുമതല; സുനിത കെജ്രിവാളിനോട് സജീവരാഷ്ട്രീയത്തിലിറങ്ങേണ്ടെന്നും നിര്‍ദേശം

Spread the love

ഡൽഹി: ഇടക്കാല ജാമ്യക്കാലാവധി അവസാനിച്ചതിനെ തുടർന്ന് ജയിലിലേക്ക് മടങ്ങേണ്ടി വന്ന സാഹചര്യത്തില്‍ രണ്ടാം നിര നേതൃത്വത്തിലേക്ക് പാർട്ടി, സർക്കാർ ഭരണ നിർവഹണ ചുമതല കൈമാറി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.

video
play-sharp-fill

സംഘടന ജനറല്‍ സെക്രട്ടറി സന്ദീപ് പഥകിന് പാർട്ടി നിയന്ത്രണ ചുമതലയും മന്ത്രി അതിഷി മർലെനക്ക് സർക്കാർ ഭരണ ഏകോപന ചുമതലയും നല്‍കി.

അതേസമയം, സഞ്ജയ് സിംഗിനെ ചുമതലകള്‍ ഏല്‍പിച്ചില്ല. മന്ത്രി സൗരവ് ഭരദ്വാജ് സന്ദീപ് പഥകിൻ്റെ ടീമിനൊപ്പമായിരിക്കും. സുനിത കെജ്രിവാള്‍ സജീവ രാഷ്ട്രീയത്തിലേക്ക് തല്‍ക്കാലമിറങ്ങേണ്ടെന്നും കെജരിവാള്‍ നിർദേശം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group