വടക്കാഞ്ചേരി: തൃശ്ശൂർ ജില്ലയിലെ കുണ്ടന്നൂരില്‍ വൻ വിദേശ മദ്യവേട്ട.
ലോക്സഭാ തെരഞ്ഞെടുപ്പ് റിസള്‍ട്ട് ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന 75 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം വടക്കാഞ്ചേരി പൊലീസ് പിടിച്ചെടുത്തു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് വടക്കാഞ്ചേരി സിഐ റിജിൻ എം തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കുണ്ടന്നൂരില്‍ നിന്നും വീട്ടില്‍ സൂക്ഷിച്ച നിലയില്‍ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടിയത്.
കുണ്ടന്നൂർ മേക്കാട്ടുകുളം കൊച്ചു പോളിന്റെ വീടിനു മുന്നിലുള്ള പറമ്പിൽ ചാക്കിലാക്കി കുഴിച്ചിട്ട അര ലിറ്ററിന്റെ 150 ബോട്ടില്‍ മദ്യമാണ് പൊലീസ് പിടികൂടിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം വില്‍പ്പന നടത്താനും, ഒന്നാം തീയതി ബീവറേജുകളും ബാറുകളും അവധിയായതിനാല്‍ ഇത് മുൻനിർത്തി അനധികൃത വിപണനം നടത്തുന്നതിനുമായും സൂക്ഷിച്ചിരുന്ന മദ്യമാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതി പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു.
നേരത്തേ ന്യൂ ഇയർ ലക്ഷ്യമിട്ട് വില്‍ക്കാനായി സൂക്ഷിച്ചിരുന്ന മദ്യം ഇയാളില്‍ നിന്നും പൊലീസ് പിടി കൂടിയിരുന്നു.
എഎസ്ഐമാരായ ഇ. കെ.ഹുസൈനാർ എ എഎസ്ഐ കെ.പി. ശ്രീദേവി, സിനിയർ സിവില്‍ പൊലീസ് ഇൻസ്പെക്ടർ ഇ എസ്.സജീവ്, ഷറോണ്, എൻ.ജെ.ജോബി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യം പിടിച്ചെടുത്തത്.