Spread the love

ഹരിപ്പാട്: വിദ്യാർത്ഥികള്‍ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.

video
play-sharp-fill

കരുനാഗപ്പള്ളി കാഞ്ഞിരം കുന്നേല്‍ സുബിൻ (37) ആണ് പ്രതി.

പോക്സോ കേസില്‍ ഇയാളെ കനകക്കുന്ന് പൊലീസ് ആണ് അറസ്റ്റു ചെയ്തത്. ക്ലാസ് കഴിഞ്ഞു മടങ്ങുകയായിരുന്ന വിദ്യാർത്ഥികള്‍ക്ക് നേരെ ആയിരുന്നു നഗ്നതാ പ്രദർശനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുതുകുളം, പുല്ലുകുളങ്ങര പ്രദേശങ്ങളില്‍ ഇട റോഡുകളില്‍ കൂടി പോകുന്ന പെണ്‍കുട്ടികളെ സ്ഥിരമായി പ്രതി ശല്യം ചെയ്യുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എസ് എച്ച്‌ ഒ എസ് അനൂപിന്റെ നേതൃത്വത്തില്‍ എസ്. ഐ. സന്തോഷ്, സീനിയർ സിവില്‍ പോലീസ് ഓഫീസർമാരായ സുരേഷ്, ഗിരീഷ്, ജിതേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.