Spread the love

തൃശ്ശൂരിലെ പ്രോട്ടീൻ മാളില്‍ ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാർട്ടുമെന്റും പൊലീസും സംയുക്തമായി നടത്തിയ റെയ്ഡില്‍ ലൈസൻസില്ലാതെ വില്‍പനയ്ക്കുവച്ച മരുന്നുകള്‍ പിടിച്ചു.

video
play-sharp-fill

ബിപി കൂട്ടുന്നതിന് ഉപയോഗിക്കുന്ന ടെർമിവ് എ എന്ന ഇൻജക്ഷനാണ് പിടിച്ചത്. 210 ആംപ്യൂളാണ് പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. ശാരീരിക ക്ഷമത വർധിപ്പിക്കാനെന്ന് പറഞ്ഞായിരുന്നു പ്രോട്ടീൻ കടയിലെ അനധികൃത വില്‍പന. നേരത്തെ ഈ സ്ഥാപനത്തെ പാഴ്സല്‍ വഴി കഞ്ചാവ് കടത്തിയ കേസില്‍ പിടിച്ചിരുന്നു. തുടർന്നാണ് ഇന്ന് നടത്തിയ പരിശോധനയില്‍ അനധികൃത മരുന്നുകളും പിടിച്ചെടുത്തത്.