Spread the love

കൊല്ലം :  മുഖത്തല കണിയാം തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ആളുടെ മൃതദേഹം കിട്ടി. കണിയാം തോടിന് സമീപം താമസിക്കുന്ന വയലില്‍ വീട്ടില്‍ 48 വയസുള്ള സലീമാണ് മരിച്ചത്.

video
play-sharp-fill

ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് സലീമിനെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. കാണാതായ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ അകലെ പുതുച്ചിറ നവദീപം സ്കൂളിന് സമീപമാണ് മൃതദേഹം പൊങ്ങിയത്.

വെള്ളക്കെട്ടില്‍ അകപ്പെട്ടവരെ സുരക്ഷിത സ്ഥാനത്ത് എത്തിക്കുന്നതിന് രക്ഷാപ്രവർത്തനത്തില്‍ സലീം സജീവമായി പങ്കെടുത്തിരുന്നു. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ക്ഷീര കർഷകനായ സലീം അവിവാഹിതനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group