Spread the love

കോഴിക്കോട്: കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് സോഷ്യല്‍ മീഡിയയില്‍ വലിയ സജീവമാണ്.

video
play-sharp-fill

പൊതുജനങ്ങള്‍ക്ക് അറിവ് പകരുന്നതും മാർഗ നിർദ്ദേശം നല്‍കുന്നതുമായ ക്രീയാത്മകമായ ഇടപെടലുകളിലൂടെ കെ എസ് ആർ ടി സി ഫേസ്ബുക്ക് പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ ഒരു കമന്‍റിന് മറുപടി നല്‍കികൊണ്ടും കെ എസ് ആർ ടി സി ഫേസ്ബുക്ക് പേജ് ശ്രദ്ധയാകർശിക്കുകയാണ്.

കാറിന്‍റെ മിററില്‍ കെ എസ് ആർ ടി സി ബസ് ഇടിച്ചിട്ട് നിർത്താതെ പോയതിനെക്കുറിച്ചാണ് കമന്‍റ് വന്നത്. റോഡ് ആകുമ്പോള്‍ അപകടം ഒക്കെ ഉണ്ടാകും സ്വാഭാവികമാണെന്നും ഇടിച്ചു തെറിപ്പിച്ചിട്ട് നിർത്താതെ പോകുന്നത് ചെറ്റത്തരമാണെന്നുമാണ് ഫാസില്‍ ടി കെ കമന്‍റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ കെ എസ് ആർ ടി സിയുടെ മറുപടി എത്തി. ‘അതെ … അത് ചെറ്റത്തരം തന്നെയാണ്’ – എന്നായിരുന്നു കെ എസ് ആർ ടി സിയുടെ മറുപടി.

കമന്‍റ് ഇപ്രകാരം

കെ എസ് ആർ ടി സി ജീവനക്കാരോട് ജനങ്ങള്‍ക്കും ചിലത് പറയാനുണ്ട്.. ഇന്ന് (29-05-2024) ഉച്ചക്ക് ശേഷം കോഴിക്കോട് വെച്ച്‌ കാറിന്റെ മിറർ ഇടിച്ചിട്ട് ഒന്ന് മൈൻഡ് പോലും ചെയ്യാതെ ആണ് KL15 AO619 എന്ന ബസ് നിർത്താതെ പോയത്.. ജനങള്‍ക്ക് ഉപകാരം ചെയ്തില്ലെങ്കിലും കുഴപ്പം ഇല്ല ഇങ്ങനെ ഉപദ്രവിക്കാതെ നിന്നാല്‍ തന്നെ വല്ല്യ ഉപകാരം. റോഡ് ആകുമ്പോള്‍ അപകടം ഒക്കെ ഉണ്ടാകും സ്വാഭാവികം.. പക്ഷെ ഇടിച്ചു തെറിപ്പിച്ചിട്ട് നിർത്താതെ പോകുന്നത് ചെറ്റത്തരം തന്നെ ആണ്..

കെ എസ് ആർ ടി സിയുടെ മറുപടിയുടെ മറുപടി ഇപ്രകാരം

‘അതെ … അത് ചെറ്റത്തരം തന്നെയാണ്’