Spread the love

ബെംഗളൂരു: കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണു മലയാളി വിദ്യാർത്ഥിനി മരിച്ചു.

video
play-sharp-fill

വയനാട് മാനന്തവാടി വെള്ളമുണ്ട മലമ്പുറത്ത് ചാക്കോയുടെ മകള്‍ ലിസ്‌ന (20) ആണു മരിച്ചത്.

ഹൊസ്‌കോട്ടയില്‍ താമസിച്ചിരുന്ന ലിസ്‌ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നു താഴേക്ക് വീഴുക ആയിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍പ്പെട്ട ഉടൻ ലിസ്‌നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
മാനന്തവാടി മലബാർ ഇൻസ്റ്റിറ്റ്യൂട്ടില്‍ ബിബിഎ അവസാന വർഷ വിദ്യാർത്ഥിയാണ്. ഇന്റേണ്‍ഷിപ്പിന് ഒരു മാസം മുൻപാണ് ബെംഗളൂരുവില്‍ എത്തിയത്.

സംസ്‌കാരം ഇന്ന് 9നു പുളിഞ്ഞാല്‍ ക്രിസ്തുരാജ പള്ളിയില്‍. മാതാവ്: ലില്ലി. സഹോദരി: ലിൻസ