play-sharp-fill
കൈ കഴുകുന്നതിനിടെ വീട്ടുവളപ്പിലെ തെങ്ങ് ഒടിഞ്ഞ് വീണ് യുവാവ് മരിച്ചു

കൈ കഴുകുന്നതിനിടെ വീട്ടുവളപ്പിലെ തെങ്ങ് ഒടിഞ്ഞ് വീണ് യുവാവ് മരിച്ചു

 

മാവേലിക്കര: കൈ കഴുകാൻ വീടിന്റെ പുറകിലേക്ക് ഇറങ്ങിയ യുവാവ് വീട്ടുവളപ്പിൽ നിന്ന തെങ്ങ് ഒടിഞ്ഞു വീണു മരിച്ചു. ചെട്ടികുളങ്ങര ധർമ്മപാലന്റെയും ജയശ്രീയുടെയും മകൻ അരവിന്ദ് (32) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്.

 

ശക്തമായ കാറ്റിലും മഴയിലും തെങ്ങ് ഒടിഞ്ഞ് അരവിന്ദിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ അരവിന്ദ് മരിച്ചു. മൃതദേഹം തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ.