പുതിയ മദ്യനയം ഉപകാരസ്മരണ; ടൂറിസത്തിന്‍റെ മറവില്‍ മദ്യനയം നടപ്പാക്കുകയെന്നത് സി.പി.എം തന്ത്രം; ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ മദ്യലോബി സിപിഎമ്മിന് വൻ തുക നല്‍കിയെന്ന് ചെറിയാന്‍ ഫിലിപ്പ്

Spread the love

തിരുവനന്തപുരം; കേരള സർക്കാരിന്‍റെ പുതിയ മദ്യനയം ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ മദ്യലോബി സി.പി.എം നേതാക്കള്‍ക്ക് വൻ തുക നല്‍കിയതിനുള്ള ഉപകാരസ്മരണയാണെന്ന് ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചു.

video
play-sharp-fill

ടൂറിസത്തിന്‍റെ മറവില്‍ മദ്യനയം നടപ്പാക്കുകയെന്നത് സി.പി.എം തന്ത്രമാണ്.
മദ്യനയ രൂപീകരണത്തിന് നിർദ്ദേശം നല്‍കാൻ യോഗം വിളിച്ചു കൂട്ടാൻ ടൂറിസം ഡയറക്ടറോട് ആവശ്യപ്പെട്ടത് മന്ത്രി തന്നെയാണ്.

ബാർ മുതലാളിമാരില്‍ നിന്നുള്ള പണപ്പിരിവിന്റെ കാര്യത്തില്‍ എക്സൈസ് മന്ത്രിയുടെ ഓഫീസില്‍ പലപ്പോഴും തർക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. പിരിച്ച പണത്തിന്റെ പേരിലാണ് ചിലർക്കെതിരെ നടപടിയെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവകേരള സദസ്സിന്‍റ് പേരില്‍ ബാർ ഉടമകളില്‍ നിന്നും ഉദ്യോഗസ്ഥരെ ഉപയോഗിച്ച്‌ സിപിഎം നേതൃത്വം വൻതോതില്‍ പണം സമാഹരിച്ചിരുന്നു. എക്സ്സൈസ് മന്ത്രിമാരായ എം.വി.ഗോവിന്ദൻ, എം.ബി.രാജേഷ് എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.പി.പി.മുസ്തഫയുടെ ഏതാനും മാസം മുൻപുള്ള രാജിയുടെ കാരണം സി.പി.എം നേതൃത്വം വ്യക്തമാക്കണം.