Spread the love

തിരുവനന്തപുരം: മേയർ – കെഎസ്‌ആർടിസി ഡ്രൈവർ തർക്കം പുനരാവിഷ്‌കരിച്ച്‌ പൊലീസ്.

video
play-sharp-fill

ഡ്രൈവർ യദു ബസ് ഓടിക്കുന്നതിനിടെ ലൈംഗികചേഷ്‌ട കാണിച്ചുവെന്ന മേയർ ആര്യാ രാജേന്ദ്രന്റെ പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് തർക്കത്തിലെ സംഭവങ്ങള്‍ പുനരാവിഷ്‌കരിച്ചത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. പട്ടം പ്ലാമൂട് മുതല്‍ പിഎംജി വരെയാണ് ബസും കാറും ഓടിച്ച്‌ പരിശോധിച്ചത്. മേയറുടെ പരാതി ശരിവയ്‌ക്കുന്ന തെളിവുകള്‍ ലഭിച്ചുവെന്ന് പൊലീസ് സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രൈവർ മോശമായി ആംഗ്യം കാണിച്ചാല്‍ കാറിന്റെ പിൻ സീറ്റിലിരിക്കുന്നയാള്‍ക്ക് കാണാൻ കഴിയുമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഭവം നടന്ന അതേസമയം തന്നെ തിരഞ്ഞെടുത്തായിരുന്നു പൊലീസിന്റെ പരിശോധന.

ആദ്യം കന്റോണ്‍മെന്റ് പൊലീസ് അന്വേഷിച്ച കേസ് നിലവില്‍ മ്യൂസിയം പൊലീസാണ് അന്വേഷിക്കുന്നത്. യദുവിനെതിരെ നല്‍കിയ പരാതിയില്‍ മേയർ ആര്യാ രാജേന്ദ്രൻ നേരത്തേ രഹസ്യമൊഴി നല്‍കിയിരുന്നു. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 12ലാണ് രഹസ്യമൊഴി നല്‍കിയത്.