Spread the love

 

ചെന്നൈ: ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റിന്‍റെ 2024 സീസണ്‍ കലാശപ്പോരാട്ടം ഇന്ന്.

video
play-sharp-fill

ശ്രേയസ് അയ്യർ നയിക്കുന്ന കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഓസീസ് താരം പാറ്റ് കമ്മിൻസിന്‍റെ നേതൃത്വത്തിലുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദുമാണ് കിരീടനേട്ടത്തിനായി മാറ്റുരയ്ക്കുന്നത്.

എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ ഇന്നു രാത്രി 7.30നാണ് ഫൈനല്‍. പ്ലേ ഓഫിലെ ആദ്യ ക്വാളിഫയറില്‍ കോല്‍ക്കത്തയ്ക്കു മുന്നില്‍ കീഴടങ്ങിയ സണ്‍റൈസേഴ്സ് രണ്ടാം ക്വാളിഫയറില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാൻ റോയല്‍സിനെ കീഴടക്കിയാണ് ഫൈനലിന് എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സീസണില്‍ പോയിന്‍റ് പട്ടികയില്‍ ആദ്യ സ്ഥാനത്തെത്തിയതു കോല്‍ക്കത്തയും ഹൈദരാബാദുമാണ്.

രണ്ടു തവണ കിരീടംനേടിയ കോല്‍ക്കത്തയുടെ നാലാം ഫൈനലാണിത്. രണ്ടു തവണയും ഗൗതം ഗംഭീറിന്‍റെ നായക മികവാണ് കൊല്‍ക്കത്തയെ കിരീടനേട്ടത്തിലെത്തിച്ചത്.

2021 ലെ ഫൈനലില്‍ എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സിനോടു പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. ഡേവിഡ് വാർണറുടെ നേതൃത്വത്തില്‍ 2016ല്‍ ചാന്പ്യന്മാരായ ഹൈദരാബാദ് മൂന്നാംതവണയാണ് ഫൈനലിലെത്തുന്നത്