Spread the love

ആലപ്പുഴ :  കെഎസ്‌ആര്‍ടിസി സൂപ്പർഫാസ്റ്റ് ബസില്‍ നിന്ന് കഞ്ചാവ് പിടികൂടി. ബസിലെ യാത്രക്കാരനായ പുറക്കാട് സ്വദേശി ഷെഫീക്കിന്റെ കയ്യില്‍ നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്.

video
play-sharp-fill

തമിഴ്നാട്ടില്‍ നിന്ന് പുനലൂർ വഴി ട്രെയിൻ മാർഗ്ഗം കൊല്ലത്ത് എത്തിച്ച കഞ്ചാവ് അവിടെ നിന്ന് കെഎസ്‌ആർടിസി ബസില്‍ ആലപ്പുഴയ്ക്ക് കൊണ്ടുവരുമ്ബോഴാണ് പിടി വീണത്. രഹസ്യവിവരം ലഭിച്ച പൊലീസ് ശനിയാഴ്ച രാവിലെ പത്തരയോടെ തോട്ടപ്പള്ളി സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.