എരുമേലി: കനകപ്പലം സ്വദേശിയായ വിളയിൽ 70 വയസുള്ള ഗോപിയെയാണ് പഞ്ചായത്ത് ഷോപ്പിംഗ്
കോംപ്ലസ്സിലെ കടത്തിണ്ണയിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.സംഭവുമായി ബന്ധപ്പെട്ട് ഒരാളെ
പോലീസ് കസ്റ്റഡിയിലെടുത്തു. സംസാരശേഷിയില്ലാത്തയാളാണ് കസ്റ്റഡിയിലായിരിക്കുന്നത് എന്നാണ്
സൂചന.കടത്തിണ്ണകളിൽ അന്തിയുറങ്ങുന്നയാളാണ് കസ്റ്റഡിയിലായിരിക്കുന്നത്.കൊലപാതക കാരണം വ്യക്തമല്ല.