മിന്നലേറ്റ് വള്ളം മറിഞ്ഞ് ഗൃഹനാഥന്‍ മരിച്ചു: എറണാകുളം പൂത്തോട്ട സ്വദേശി സരസനാണ് മരിച്ചത്
എറണാകുളം: മിന്നലേറ്റ് വള്ളം മറിഞ്ഞ് ഗൃഹനാഥന്‍ മരിച്ചു: എറണാകുളം പൂത്തോട്ട സ്വദേശി സരസനാണ് മരിച്ചത്.
എറണാകുളം പൂത്തോട്ട പുത്തന്‍കാവ് ചിങ്ങോറോത്ത് സരസനാ(62)ണ് മരിച്ചത്.
സരസന് മിന്നലേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
കന്നുകാലികള്‍ക്ക് പുല്ലു ചെത്തി മടങ്ങുമ്പോള്‍ ഇന്നലെ വൈകിട്ട് 5.30നായിരുന്നു സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോണത്തുപുഴയുടെ അരികില്‍ പുല്ല് ചെത്തി വള്ളത്തില്‍ വീട്ടിലേക്ക് മടങ്ങുന്ന വഴി വീടിനടുത്തുള്ള പുഴയില്‍ വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. മഴയ്‌ക്കൊപ്പമുണ്ടായ മിന്നലില്‍ വള്ളം മറിഞ്ഞു.
അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവസമയത്ത് പ്രദേശത്ത് ശക്തമായ മിന്നലാണുണ്ടായത്. കൊച്ചി ജനറല്‍ ആശുപത്രിയിലെ റിട്ടയേഡ്
ജീവനക്കാരനാണ് സരസന്‍. താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. ഭാര്യ: ജയന്തി. മകന്‍: അക്ഷയ്.