Thursday, April 23, 2026

മുണ്ടക്കയം ടൗണിൽ കുടുംബശ്രീകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേന എന്നിവയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മുണ്ടക്കയം :മുണ്ടക്കയം കുടുംബശ്രീകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേന എന്നിവയുടെ നേതൃത്വത്തിൽ മുണ്ടക്കയം രണ്ടാം വാർഡിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി.

ബസ്റ്റാൻഡ്, ടിബി റോഡ്, പോലീസ് സ്റ്റേഷൻ, കലാദേവിഭാഗം, കുട്ടിക്കൽ റോഡ്, പാറേൽ അമ്പലം, പൗരസമിതി ഭാഗങ്ങളിൽ കാട് വെട്ടി തെളിച്ചും, ഓടകളും കൈതോടുകളും ശുചീകരിച്ചും, പാതയോരങ്ങളിൽ പൂച്ചെടികൾ വെച്ചുപിടിപ്പിച്ചും ശുചീകരണ പ്രവർത്തനങൾ നടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാർഡ് മെമ്പർ സി വി അനിൽകുമാർ, ഏ ഡി എസ് ഭാരവാഹികളായ സരസമ്മ ശേഖരൻ, താരാ മോബി, റാണി റോബർട്ട്, ഷമീന റഫീഖ്, ബിൻസി അനീഷ്, ആശാ കൊച്ചുമോൻ, അംബിക തമ്പി, അമ്പിളി ഷൈൻ, ശാലിനി, നിഷ,സിന്ധു, അജിത എന്നിവർ നേതൃത്വം നൽകി.