സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം ; കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം, മൂന്ന് പേർ പിടിയിൽ

Spread the love

ആലപ്പുഴ : കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ചു. ഗുണ്ടാ സംഘങ്ങൾ യുവാവിനെ തട്ടികൊണ്ട് പോയി റെയിൽവേ ക്രോസ്സിൽ ഇട്ട് വെട്ടികൊല്ലാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേർ കായംകുളത്ത് പിടിയിൽ.

video
play-sharp-fill

കൃഷ്ണപുരം സ്വദേശികളായ അമൽ ചിന്തു, അഭിമന്യു, അനൂപ് ശങ്കർ എന്നിവരാണ് അറസ്റ്റിലായത്. തട്ടിക്കൊണ്ടു പോകലിന് പിന്നിൽ കഴിഞ്ഞദിവസം പോലീസും ഗുണ്ടാസംഘങ്ങളുമായിട്ടുള്ള  സംഘർഷത്തിൻ്റെ തുടർച്ച. സംഘർഷത്തിനിടെ ഗുണ്ടാ നേതാവിന്റെ ഫോൺ നഷ്ടപ്പെട്ടത് തട്ടിക്കൊണ്ടു പോകപ്പെട്ട യുവാവാണ് പൊലീസിൽ ഏൽപ്പിച്ചത്, ഇതാണ് വൈരാഗ്യത്തിന് കാരണം.

ക്രൂരമർദ്ദനത്തിന് ഇരയായത് അരുൺ പ്രസാദ് എന്ന യുവാവാണ്. ക്രൂരമർദ്ദനത്തിൽ ഇയാളുടെ വലത് ചെവിയുടെ കേൾവി നഷ്ടമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group