
കോട്ടയം: സോളാര്‍ സമരം പിന്‍വലിച്ചത് ഒത്തുതീര്‍പ്പിന്‍റെ അടിസ്ഥാനത്തില്‍ തന്നെയാണെന്ന് തിരുവഞ്ചൂര്‍ പ്രതികരിച്ചു.
ജോണ്‍ മുണ്ടക്കയത്തിന്‍റെ ലേഖനം താൻ വായിച്ചു. അതില്‍ പറഞ്ഞ കാര്യങ്ങള്‍ ഏറെക്കുറെ ശരിയാണ്. സോളാറില്‍ നേരത്തേ തന്നെ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നതാണ്. സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ തയാറായിരുന്നു.
എന്നാല്‍ തലസ്ഥാനത്ത് വലിയ ജനക്കൂട്ടം ഇത്തരത്തില്‍ തടിച്ചുകൂടുന്നത് ഒഴിവാക്കാനായിരുന്നു ശ്രമം. അതിന്‍റെ ഭാഗമായി ഇരുപക്ഷവും സംസാരിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സമരം ഒത്തുതീർപ്പാക്കാൻ ഒരു നിർദേശം വന്നു. അതിനോട് സർക്കാർ പോസിറ്റീവായി തന്നെ പ്രതികരിച്ചുവെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
സമരം നടക്കുമ്പോള്‍ തിരുവഞ്ചൂർ ആയിരുന്നു ആഭ്യന്തരമന്ത്രി.
അതേസമയം സോളാർ സമരത്തില്‍ ജോണ്‍ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലിനെ പറ്റി അറിയില്ലെന്നാണ് തോമസ് ഐസക് പ്രതികരിച്ചത്. കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.



