അവധിക്കാലം മക്കളോടൊപ്പം ആഘോഷിക്കാൻ എത്തിയ പിതാവിനെ കാത്തിരുന്നത് തീരാ നോവ്: അച്ഛനൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ മകൻ മുങ്ങി മരിച്ചു

Spread the love

 

തിരുവനന്തപുരം: പിതാവിനും സഹോദരനും ഒപ്പം പുഴയിൽ കുളിക്കുകയായിരുന്നു 13 കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. മലയിൻകീഴ് മഠത്തിങ്ങൽക്കര സ്വദേശി അനിൽകുമാറിന്റെ മകൻ അരുൺ ആണ് മരിച്ചത്. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

 

പിതാവും മൂത്തമകൻ കൃഷ്ണപ്രസാദ് മുത്ത് കടവിൽ കുളിക്കുന്നതിനിടെ ഇളയ മകൻ അരുൺ ഒഴുക്കിൽ പെടുകയായിരുന്നു. അനിൽകുമാറിന്റെയും കൃഷ്ണപ്രസാദിന്റെയും നിലവിളി കേട്ട് നാട്ടുകാർ എത്തിയെങ്കിലും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ വിഫലമായി. പിന്നീട് അഗ്നിരക്ഷാസേന സ്ഥലത്തെത്തി പരിശോധന നടത്തി കുട്ടിയെ കണ്ടെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

 

മാറനല്ലൂർ ക്രൈസ്റ്റ് നഗർ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് അരുൺ. മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഉടനെ കൊണ്ടുപോകും. അച്ഛൻ അനിൽകുമാർ രണ്ടാഴ്ചമുൻപാണ് വിദേശത്തുനിന്ന് അവധിക്ക് നാട്ടിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group