Spread the love

 

കോഴിക്കോട് : ഷാഫി പറമ്പിൽ വിജയിച്ചാൽ വടകര ബാലികേറാമലയാകുമെന്ന ചിന്ത കൊണ്ടാണ് സിപിഎം വടകരയിൽ അരുതാത്ത പല കാര്യങ്ങളും ചെയ്തതെന്ന് കെ മുരളീധരൻ.

video
play-sharp-fill

മുല്ലപ്പള്ളി രാമചന്ദ്രനും താനും മത്സരിച്ചപ്പോൾ ഇല്ലാത്ത പ്രശ്നങ്ങളാണ് ഷാഫി മത്സരിച്ചപ്പോൾ സിപിഎം സൃഷ്ട‌ിച്ചത്. ഇതിൽ ഷാഫിയുടെ മതവും ഒരു ഘടകമായെന്നും മുരളീധരൻ പറഞ്ഞു.

രാഹുൽ ഗാന്ധിക്കെതിരെ പി.വി.അൻവർ നടത്തിയ
പരാമർശങ്ങൾക്ക് തെരഞ്ഞെടുപ്പിൽ ജനം തിരിച്ചടി നൽകുമെന്നും കെ മുരളീധരൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഹുൽ ഗാന്ധി രാഷ്ട്രീയ വിമർശനം നടത്തുമ്പോൾ വ്യക്തി അധിക്ഷേപമാണ് സിപിഎം നടത്തുന്നത്.

ഇതിനെ മുഖ്യമന്ത്രിയും എം വി ഗോവിന്ദനും പിന്തുണച്ചതോടെ ഇത് സിപിഎം ആസൂത്രിതമായി നടത്തിയ ഒരു പ്രതികരണമാണെന്ന് വ്യക്തമായെന്നും മുരളീധരൻപറഞ്ഞു .