Spread the love

വയനാട് : കാട്ടാനക്കലിയിൽ ഒരു മരണം കൂടി: കൃഷിയിടത്തിൽ കയറിയ കാട്ടാനയെ തുരത്തുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു.
വയനാട് നടവയല്‍ ചീരവയല്‍ പുലയംപറമ്ബില്‍ ബെന്നി (56) ആണ് മരിച്ചത്.

video
play-sharp-fill

കഴിഞ്ഞയാഴ്ച പുലര്‍ച്ചെ ചീരവയലിലെ വീടിനു സമീപത്തെ നെല്‍പാടത്ത് ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെയാണ് ബെന്നിക്ക്‌ പരിക്കേറ്റത്. കൃഷിയിടത്തില്‍നിന്നും തുരത്താന്‍ ശ്രമിക്കുന്നതിനിടെ കാട്ടാന ബെന്നിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.

ബെന്നി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കാട്ടുപന്നികള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങാതിരിക്കാന്‍ ഒരുക്കിയ കമ്പിയില്‍ തട്ടി വീണു. അവിടെനിന്നും വീണ്ടും എഴുന്നേറ്റ് ഓടിയാണ് ബെന്നി കാട്ടാനയില്‍നിന്നും രക്ഷപ്പെട്ടത്. കമ്പി കൊണ്ട് ബെന്നിയുടെ കാലിന് സാരമായി മുറിവേറ്റിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group