
കുമരകം : കുമരകം സെൻ്റ് ജാേൺസ് നെപുംസ്യാനോസ് കത്തോലിക്കാ പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ജോൺ നെപുംസ്യാനാേസിന്റെ തിരുനാളിനും, അമലോത്ഭവ മാതാവിൻ്റെ ദർശനതിരുനാളിനും നാളെ (മെയ് 12) കൊടിയേറും. നാളെ മുതൽ 16 വരെയാണ് പെരുന്നാൾ.
നാളെ രാവിലെ ഒമ്പതിന് വികാരി ഫാ. മാത്യു കുഴുപ്പിള്ളിൽ കൊടിയേറ്റും. തുടർന്ന് തിരുസ്വരുപ പ്രതിഷ്ഠയും വിശുദ്ധ കുർബാനയും നടത്തും. വൈകുന്നേരം 6.30 ന് സൺഡേ സ്കൂളിൻ്റേയും വിവിധ ഭക്ത സംഘടനകളുടെയും വാർഷികവും നടക്കും. പാസ്റ്ററൽ കോഡിനേറ്റർ ഫാ. മാത്യു മണക്കാട്ട് അധ്യക്ഷത വഹിക്കും. തുടർന്ന് ഇടവകാംഗങ്ങൾ അണിചേരുന്ന കലാസന്ധ്യ അരങ്ങേറും.
13 ന് ദർശന തിരുനാൾ ആഘോഷം. രാവിലെ ഏഴിന് വിശുദ്ധ കുർബാന – (കോട്ടയം അതിരൂപത സഹായ മെത്രാൻ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം). 6.30ന് പ്രദക്ഷിണം, ഏഴിന് സിനിമാ പിന്നണി ഗായകൻ ജാസി ഗിഫ്റ്റ്, നടി കൃഷ്ണപ്രഭ എന്നിവർ നയിക്കുന്ന മെഗാഷാേ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

14 -ന് രാവിലെ ഏഴിന് സുറിയാനി പാട്ടുകുർബാന – (ഫാ: ജോൺസൺ ചെത്തിക്കുന്നേൽ) വൈകുന്നേരം 6.30 ന് കുരിശുപള്ളിയി നിന്നും പ്രദക്ഷിണം – (ഫാ: സ്റ്റാബിൻ നീർപ്പാറമലയിൽ) 8.30ന് വേസ്പര – (ഫാ : ഫിൽമോൻ കളത്ര) പ്രസംഗം (ഫാ.ചാക്കോ വണ്ടൻകുഴി) ആശിർവാദം (ഫാ :ജോൺ ചേന്നാകുഴി) ചെണ്ട & വയലിൻ ഫ്യൂഷൻ.
മെയ് 15 പ്രധാന തിരുനാൾ ദിവസം രാവിലെ 6.30 ന് വിശുദ്ധ കുർബാന. 10- ന് തിരുനാൾ റാസാ കാർമ്മീകൻ ഫാ ജിതിൻ വല്ലൂര്. സഹകാർമ്മികർ ഫാ. തോംസൺ കീരിപ്പേൽ, ഫാ. സ്റ്റീഫൻ മുടക്കോടിയിൽ, ഫാ. ജെഫിൻ ഓഴുങ്ങാലിൽ, ഫാ. ടിറ്റോ സി.എം.ഐ ചീപ്പുങ്കൽ ആശ്രമം. പ്രസംഗം ഫാ. ഷിബി ചെട്ടിക്കത്താേട്ടം.
ആശിർവാദം ഫാ. സ്റ്റീഫൻ മുരിയംകാേട്ടുനിരപ്പേൽ. പ്രദക്ഷിണം ഫാ.സുജിത്ത് കാഞ്ഞിരത്തുംമുട്ടിൽ
16-ന് മരിച്ചവരുടെ ഓർമ്മദിനം രാവിലെ ഏഴിന് വി: കുർബാനയും സെമിത്തേരി സന്ദർശനവും ഫാ. ഫിലിപ്പ് കൊച്ചുപറമ്പിൽ.







