video
play-sharp-fill

Saturday, May 17, 2025
Homeflashആശുപത്രി ജീവനക്കാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ സൂപ്രണ്ടിന്റെ അശ്ലീല സന്ദേശം; വനിതാ ജീവനക്കാരടക്കമുള്ളവർ പരാതിയുമായി രംഗത്തെത്തിയതോടെ...

ആശുപത്രി ജീവനക്കാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ സൂപ്രണ്ടിന്റെ അശ്ലീല സന്ദേശം; വനിതാ ജീവനക്കാരടക്കമുള്ളവർ പരാതിയുമായി രംഗത്തെത്തിയതോടെ മാപ്പ് പറഞ്ഞ് തടിയൂരാൻ ശ്രമം; സംഭവം കൊട്ടാരക്കര താലൂക്കാശുപത്രിയിൽ

Spread the love

സ്വന്തം ലേഖകൻ

കൊട്ടാരക്കര: ആശുപത്രിയിലെ വാട്സാപ്പ് ഗ്രൂപ്പിൽ വന്ന അശ്ലീല വീഡിയോ കണ്ട് ജീവനക്കാർ ഞെട്ടി. ഇക്കഴിഞ്ഞ പതിനാലിന് രാത്രി 11 മണിയോടെയാണ് കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ജീവനക്കാരുടെ വാട്സ് ഗ്രൂപ്പിൽ സൂപ്രണ്ടിന്റെവക അശ്ലീല സന്ദേശം എത്തുന്നത്. രാത്രിയിൽ ജോലി ചെയ്യുന്നവരും ഏതാനും ജീവനക്കാരുടെ കുട്ടികളുമാണ് വീഡിയോ ആദ്യം കണ്ടത്. ശബ്ദം കേട്ട് മാതാപിതാക്കൾ മൊബൈൽ വാങ്ങി പരിശോധിച്ചപ്പോഴാണ് അശ്ലീലമാണന്ന് മനസ്സിലായത്.

നേരം പുലർന്നപ്പോഴേക്കും മിക്കവരും ഇത് കണ്ടിരുന്നു. നഴ്സുമാരുടെ വേഷപകർച്ചയുള്ള ഇംഗ്ലീഷ് അശ്ലീല വീഡിയോയായിരുന്നു സൂപ്രണ്ട് ഗ്രൂപ്പിൽ അയച്ചത്. ആശുപത്രിയിലെ വനിതാ ജീവനക്കാരും, നഴ്സുമാരും ഡോക്ടർമാരടക്കം 136 ഓളം പേരാണ് സൂപ്രണ്ട് അഡ്മിനായുള്ള ഗ്രൂപ്പിലെ അംഗങ്ങൾ. പുരുഷൻന്മാർ പൊതുവേ കുറവായ ഗ്രൂപ്പിൽ വനിതകളാണ് കൂടുതലും. ജീവനക്കാർ സൂപ്രണ്ടിനോട് പ്രതിഷേധം അറിയിച്ചെങ്കിലും ഇന്നാണ് കൂടുതൽ പേർ അറിയുന്നതും സംഭവം വിവാദമാകുന്നതും. പലരേയും വിളിച്ച് സംഭവം ഒതുക്കി തീർക്കാനും സൂപ്രണ്ട് പരമാവധി ശ്രമിച്ചു. വീഡിയോ അയച്ചതിന് ശേഷവും സൂപ്രണ്ട് ‘കൂളായി ‘ ആശുപത്രിയിൽ എത്തുകയും ചെയ്തു. ചോദിച്ചവരോട് കൈതട്ടിപ്പോയതാണന്ന് ആവർത്തിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം ജീവനക്കാർ എംഎൽഎക്കും ആരോഗ്യമന്ത്രിക്കും പരാതിനൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നാണക്കേട് ഓർത്താണ് പലരും പുറത്തു പറയാതിരുന്നത്. കഴിഞ്ഞ വിഷു പുലരിയിലും സമാനമായ രീതിയിൽ ഇയാൾ വാട്സ് ആപ് ഗ്രൂപ്പിൽ അശ്ലീല മെസ്സേജ് അയച്ചിരുന്നുവെന്നും ജീവനക്കാർ പറഞ്ഞു. ചോദിച്ചവരോട് വിഷുകൈനീട്ടമെന്നാണ് ഡോ. ബിജു നെൽസൺ തമാശയായി പറഞ്ഞത്.

ആശുപത്രിയിലെ വനിതാ ജീവനക്കാർക്ക് സൂപ്രണ്ട് സ്വകാര്യമായി അശ്ലീല ഇംഗ്ലീഷ് വീഡിയോ അയക്കുന്നുണ്ടെന്നും ജോലി നഷ്ടപ്പെടുമെന്ന ഭയത്താൽ പുറത്തു പറയാറില്ലന്നുമാണ് അറിയുന്നത്. സൂപ്രണ്ടിനെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി അശുപത്രി ഉപരോധിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലം റൂറൽ എസ്പിക്ക് പരാതി നൽകിയട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments