തിരഞ്ഞെടുപ്പ് ചൂടിൽ പച്ചക്കറിയുടെ വില കുതിച്ചുയരുന്നത് ആരും അറിയുന്നില്ല

തിരഞ്ഞെടുപ്പ് ചൂടിൽ പച്ചക്കറിയുടെ വില കുതിച്ചുയരുന്നത് ആരും അറിയുന്നില്ല

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: സംസ്ഥാനത്ത് പച്ചക്കറി വില ഓരോ ദിവസവും കൂടുന്നത് ആരും അറിയുന്നില്ല. അന്യദേശത്തുനിന്ന് എത്തുന്ന പച്ചക്കറികളിൽ ഇപ്പോൾ വലിയ ഉളളിക്കുമാത്രമാണ് വില കുറവുള്ളത്.
പാലക്കാട്ടെ മാർക്കറ്റിൽ കിലോയ്ക്ക് 15 രൂപയാണ് വലിയ ഉളളിയുടെ തിങ്കളാഴ്ചയിലെ വില. എന്നാൽ മറ്റു പച്ചക്കറികൾക്ക് ഓരോ ദിവസവും വില വർധിക്കുകയാണ്. 18 രൂപയുണ്ടായിരുന്ന കാബേജിന് 30 രൂപയും 10 രൂപ വീതം ഉണ്ടായിരുന്ന മത്തനും ചേനയ്ക്കും വില 20 രൂപയും 54 രൂപയുണ്ടായിരുന്ന ബീൻസിന്റെ വില 86 രൂപയും 24 രൂപയുണ്ടായിരുന്ന കാരറ്റിന്റെ വില 40ലുമാണ് എത്തി നിൽക്കുന്നത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പച്ചക്കറി എത്തുന്നത് തമിഴ്‌നാട്ടിൽ നിന്നാണ്. കിഴങ്ങുവർഗങ്ങളും ചില പച്ചക്കറിയിനങ്ങളും മൈസൂരിൽ നിന്നും എത്തുന്നുണ്ട്. ഇവിടങ്ങളിൽ വെയിൽ കടുത്തതാണ് പച്ചക്കറിയുടെ ഇരട്ടിവിലയ്ക്കുകാരണമെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group