video
play-sharp-fill

മലയാളി യുവതി കാനഡയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ, ഭർത്താവിനെ കാണാനില്ല ; സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

മലയാളി യുവതി കാനഡയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ, ഭർത്താവിനെ കാണാനില്ല ; സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

Spread the love

തൃശ്ശൂർ : ചാലക്കുടി സ്വദേശനിയായ യുവതിയെ കാനഡയില്‍ വീടിനകത്ത് ദുരൂഹമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാലക്കുടി കുറ്റിച്ചിറ കണ്ണംമ്ബുഴ ലാല്‍ കെ.പൗലോസിന്‍റെ ഭാര്യ ഡോണ(30) ആണ് മരിച്ചത്. ഭർത്താവ് ലാല്‍ കെ. പൗലോസിനെ കാണാനില്ല.

വീട് പൂട്ടി കിടക്കുന്ന വിവരമറിഞ്ഞ് പോലീസ് എത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

ചാലക്കുടി പാലസ്റോഡില്‍ പടിക്കൽ സാജന്‍റെയും ഫ്ലോറയുടെയും മകളാണ് ഡോണ. ഒന്നരവർഷം മുൻപാണ് ലാലിന്‍റെയും ഡോണയുടെയും വിവാഹം കഴിഞ്ഞത്. വീട്ടുകാർ കാനഡയിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടു വരുന്നു. മരണം സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group