video
play-sharp-fill

Saturday, May 24, 2025
HomeMainകാത്തിരിപ്പിന്‌ ഒടുവില്‍ ഫെര്‍സിലിന്‌ വര്‍ക്ക്‌ പെര്‍മിറ്റ്‌ ലഭിച്ചു; പിന്നാലെ ദുരന്തവും; ന്യൂസിലന്‍ഡില്‍ റോക്ക്‌ ഫിഷിങ്ങിനിടെ മൂവാറ്റുപുഴ...

കാത്തിരിപ്പിന്‌ ഒടുവില്‍ ഫെര്‍സിലിന്‌ വര്‍ക്ക്‌ പെര്‍മിറ്റ്‌ ലഭിച്ചു; പിന്നാലെ ദുരന്തവും; ന്യൂസിലന്‍ഡില്‍ റോക്ക്‌ ഫിഷിങ്ങിനിടെ മൂവാറ്റുപുഴ സ്വദേശിയെ കടലില്‍ കാണാതായി

Spread the love

മൂവാറ്റുപുഴ: റോക്ക്‌ ഫിഷിങ്ങിനിടെ കടലില്‍ കാണാതായ മൂവാറ്റുപുഴ സ്വദേശി ഫെര്‍സില്‍ ബാബു ന്യൂസിലന്‍ഡില്‍ എത്തിയത്‌ മികച്ച തൊഴിലവസരം തേടി.

കാത്തിരിപ്പിന്‌ ഒടുവില്‍ വര്‍ക്ക്‌ പെര്‍മിറ്റ്‌ ലഭിച്ച്‌ ജോലിയില്‍ പ്രവേശിക്കാനുളള തയാറെടുപ്പിന്‌ ഇടയിലാണു ദുരന്തം എത്തിയത്‌.
ദുബായില്‍ ജോലി ചെയ്‌ത് വരവെ ന്യൂസിലന്‍ഡില്‍ സര്‍ക്കാര്‍ നഴ്‌സായ തിരുവല്ല കാവുംഭാഗം കൈലാത്ത്‌ (മോഹന്‍ വില്ല) മോഹന്‍-അനിത ദമ്പതികളുടെ മകള്‍ ആഷ്‌ലിയെ ഫെര്‍സില്‍ വിവാഹം കഴിച്ചു. തുടര്‍ന്ന്‌ ഇരുവരും ന്യൂസിലന്‍ഡിലേക്ക്‌ പോയി.

സ്‌പൗസ്‌ വിസയിലായിരുന്നു ഫെര്‍സില്‍ പോയത്‌. തുടര്‍ന്ന്‌ ജോലി നേടാനുളള പരിശ്രമത്തിലായിരുന്നു. .
വിവാഹത്തിനു തൊട്ടുപിന്നാലെ ന്യൂസിലന്‍ഡിലേക്കു പോയ ദമ്പതികള്‍ക്ക്‌ അവിടെവച്ചാണ്‌ ആണ്‍കുഞ്ഞ്‌ പിറന്നത്‌. ആറു മാസമായ മിഖായിലിന്റെ മാമോദീസയ്‌ക്കു കഴിഞ്ഞ ജനുവരിയില്‍ നാട്ടില്‍ വരാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. ഇതിനിടെയാണ്‌ ഫെര്‍സിലിനു വര്‍ക്ക്‌പെര്‍മിറ്റ്‌ ലഭിച്ചത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു ദിവസം കഴിഞ്ഞ്‌ ജോലിയില്‍ പ്രവേശിക്കാനായിരുന്നു തീരുമാനം.
പായ്‌ക്കപ്പലില്‍ കടലില്‍ സഞ്ചരിക്കുന്നതും കടല്‍ ഇടുക്കില്‍ ചൂണ്ടയിട്ട്‌ മീന്‍ പിടിക്കുന്നതും തിരമാലകളെ കീറിമുറിച്ച്‌ നീന്തുന്നതും എല്ലാം ഫെര്‍സിലിന്റെ വിനോദങ്ങളായിരുന്നു.
ആറു മാസം മുമ്ബാണ്‌ സെന്‍ട്രല്‍ വാങ്കാരെയിലേക്ക്‌ താമസം ആരംഭിച്ചത്‌. ന്യൂസിലന്‍ഡിലെ ഗ്രാമീണ മേഖലയാണിത്‌. ഈ ഭാഗത്തെ കടല്‍ പ്രദേശത്ത്‌ ഒളിഞ്ഞിരിക്കുന്ന അപകടത്തെ കുറിച്ച്‌ ധാരണ ഉണ്ടായിരുന്നില്ല.

കാഴ്‌ചയില്‍ ശാന്തമെന്നു തോന്നുമെങ്കിലും പെട്ടെന്ന്‌ തിരയുയരുകയും താഴുകയും ചെയ്യുന്ന ഇടമാണ്‌. അപകട മുന്നറിയിപ്പ്‌ ബോര്‍ഡുകളൊന്നും സ്‌ഥാപിച്ചിരുന്നില്ല. തിര കയറി ഇറങ്ങുന്നതിനാല്‍ വഴുക്കലുള്ള പാറ കൂട്ടങ്ങളാണ്‌. അപകടകരമായ പാറ ഇടുക്കുകളുമുണ്ട്‌. ഇതൊന്നും അറിയാതെയാണ്‌ ഫെര്‍സിലും സുഹൃത്തും ഇവിടെ ചൂണ്ട ഇടാനെത്തി അപകടത്തില്‍പെട്ടതെന്ന്‌ പറയുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments