ആരും ആശ്രയമില്ലാത്ത അമ്മമാർക്ക് തണലായി മാറി ‘സ്നേഹക്കൂട്; പുതിയ വീട്ടിൽ അമ്മമാർക്ക് കിടക്കാൻ കട്ടിലുകൾക്കായി സഹായം അഭ്യർത്ഥിച്ച് അധികൃതർ

Spread the love

കോട്ടയം: ആരും ആശ്രയമില്ലാത്ത അമ്മമാർക്ക് തണലായി നിൽക്കുന്ന സ്വർഗ്ഗത്തിൻ്റെ പേരാണ് ‘സ്നേഹക്കൂട്’.

പേര് പോലെ തന്നെ അമ്മക്കിളികൾക്ക് നിറയെ സ്നേഹം വാരികോരി കൊടുക്കുന്ന അഭയമന്ദിരമാണ് കോട്ടയത്തെ സ്നേഹക്കൂട്.

സ്നേഹക്കൂട്ടിലെ അമ്മമാർ കഴിഞ്ഞ ദിവസമാണ് കൊല്ലാടിന് സമീപം പണി കഴിപ്പിച്ച പുതിയ വീട്ടിലേക്ക് താമസം മാറിയത്.
എന്നാൽ അമ്മമാർക്ക് സുരക്ഷിത താമസമൊരുക്കാൻ ഇനിയും മുന്നോട് കടമ്പകളേറെയുണ്ട്.
‘സ്നേഹക്കൂടിൻ്റെ പുതിയ കെട്ടിടത്തിൽ അമ്മമാർക്ക് കിടക്കാൻ കുറച്ച് കട്ടിലുകൾ കൂടി ആവശ്യമായി വന്നിരിക്കുകയാണ്. അതിനായി സന്മനസുള്ളവരുടെ സഹായം തേടിയിരിക്കുകയാണ് സ്നേഹക്കൂട് അധികൃതർ.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Contact number +917510160555 / 9605757179 ( G pay Number )