ആലപ്പുഴയിൽ മത്സരയോട്ടത്തിനിടെ സ്വകാര്യ ബസ് കെഎസ്‌ആര്‍ടിസി ബസിലിടിച്ചു : ആളപായമില്ല

Spread the love

ആലപ്പുഴ: മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസ്സും കെഎസ്‌ആർടിസി ബസ്സും കൂട്ടിയിടിച്ചു. ശനിയാഴ്ച വൈകിട്ട് കെ പി റോഡിലെ കരിമുളയ്ക്കല്‍ ജംഷനിലാണ് അപകടം. പുനലൂരില്‍ നിന്നു കായംകുളത്തേക്കു പോയ കെഎസ്‌ആർടിസി ബസ്സും അടൂരില്‍ നിന്നു കായംകുളത്തേക്കു പോയ അനീഷാ മോള്‍ എന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്.

video
play-sharp-fill

 

യാത്രക്കാർക്ക് ആർക്കും ഗുരുതര പരിക്കില്ല. കരിമുളയ്ക്കല്‍ ജംഷനിൽ യാത്രക്കാരെ ഇറക്കിയശേഷം മുന്നോട്ടെടുത്ത കെഎസ്‌ആർടിസി ബസ്സില്‍ പിന്നാലെ വന്ന സ്വകാര്യ ബസ് ഇടിച്ചു കയറുകയായിരുന്നു. റോഡിന്റെ വശത്തു നിന്നിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർ ഓടിമാറിയതിനാല്‍ അപകടം ഒഴിവായി. ഹൈവേ പൊലീസ് എത്തി റോഡില്‍ നിന്നു ബസ്സുകള്‍ മാറ്റിയിടീച്ചു. കെ പി റോഡില്‍ മത്സര ഓട്ടവും അപകടങ്ങളും പതിവായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ ഇതിനോടകം പരാതിപ്പെട്ടു.