ഐ.വി.ശശിയും സോമനുമായി ഒരു ചെറിയ സൗന്ദര്യപ്പിണക്കം : അല്പം വാശിക്കാരനായ ഐ വി ശശി അങ്ങാടിയിൽ നിന്നും സോമനെ വെട്ടിനിരത്തി :പകരം ജയനെ തന്റെ പുതിയ ചിത്രത്തിൽ നായകനാക്കി: കോഴിക്കോട് അങ്ങാടിയിൽ ചുമടെടുക്കുന്ന ബിരുദധാരിയായ ചെറുപ്പക്കാരൻ ജയന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി മാറി അങ്ങാടി എന്ന സിനിമ .

Spread the love

 

കോട്ടയം: എൺപതുകളിലെ സൂപ്പർഹിറ്റ് ഡയറക്ടറായ ഐ വി ശശിയുടെ പ്രിയനടനായിരുന്നു
എം ജി സോമൻ .
ശശിയുടെ അവളുടെ രാവുകൾ , മനസാ വാചാ കർമ്മണാ ,
ഇതാ ഇവിടെ വരെ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെയാണ്
എം ജി സോമൻ സൂപ്പർതാര പദവിയിലേക്ക് ഉയർന്നുവന്നത് .
ഏതാണ്ട് ഇതേ
സമയത്താണ് ഗൃഹലക്ഷ്മി പിക്ച്ചേഴ്സ് കോഴിക്കോട് അങ്ങാടിയുടെ പശ്ചാത്തലത്തിൽ ഒരു പുതിയ സിനിമയെടുക്കാൻ തീരുമാനിക്കുന്നതും .
” അങ്ങാടി “എന്ന പേരിൽ ടി.ദാമോദരൻ തിരക്കഥയെഴുതിയ ഈ ചിത്രത്തിൽ നായകനായി സങ്കല്പിച്ചിരുന്നത് സോമനെ തന്നെ ആയിരുന്നു .
എന്നാൽ ഇതിനിടയിൽ ഐ.വി.ശശിയും സോമനുമായി ഒരു ചെറിയ സൗന്ദര്യപ്പിണക്കം .
അല്പം വാശിക്കാരനായ ഐ വി ശശി അങ്ങാടിയിൽ നിന്നും സോമനെ വെട്ടിനിരത്തി പകരം ഹരിഹരന്റ “ശരപഞ്ജരം ” എന്ന ചിത്രത്തിൽ ക്ലാസിക് വില്ലനെ അവതരിപ്പിച്ച് കൈയടി നേടിയ കൃഷ്ണൻ നായർ എന്ന ജയനെ തന്റെ പുതിയ ചിത്രത്തിൽ നായകനാക്കുന്നു.
സോമൻ തകർത്താടിയ
” ഇതാ ഇവിടെ വരെ ” എന്ന ചിത്രത്തിൽ ഒരു രംഗത്ത് മാത്രം വന്നു പോകുന്ന തോണിക്കാരന്റെ വളരെ ചെറിയ വേഷമായിരുന്നു ജയൻ അവതരിപ്പിച്ചതെന്നോർക്കണം .
ജയനെ സൂപ്പർ താര പദവിയിലേക്ക് ഉയർത്തിയ ചിത്രമായിരുന്നു അങ്ങാടി . കോഴിക്കോട് അങ്ങാടിയിൽ ചുമടെടുക്കുന്ന ബിരുദധാരിയായ ചെറുപ്പക്കാരൻ ജയന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി മാറി .
അങ്ങാടിയിൽ വെച്ച് രവികുമാറും സീമയും ജയനും കൂടി ഏറ്റുമുട്ടുന്ന ഒരു രംഗത്തിലെ
“What did you say ….
beggars…
May be we are poor ,
coolies trolley pullers , but not beggars… ”
തുടങ്ങിയ പടക്കം പൊട്ടുന്നതു പോലുള്ള ഇംഗ്ലീഷ് ഡയലോഗുകൾ ജയന് നേടിക്കൊടുത്ത കൈയടി ചെറുതൊന്നുമായിരുന്നില്ല.
ജയനെ കൂടാതെ സുകുമാരൻ , സീമ, അംബിക , കുതിരവട്ടം പപ്പു തുടങ്ങിയ താരങ്ങൾക്കെല്ലാം അങ്ങാടി ഒരു പുതിയ നാഴികക്കല്ലായിരുന്നു .
ബിച്ചു തിരുമലയുടെ വരികൾക്ക് ശ്യാം സംഗീതം പകർന്നു.
കുതിരവട്ടം പപ്പു പാടി അഭിനയിച്ച

video
play-sharp-fill

“പാവാട വേണം മേലാട വേണം പഞ്ചാരപ്പനങ്കിളിക്ക് …”

എന്ന ഗാനം കുതിരവട്ടം പപ്പുവിന് ഒരു പുതിയ ഇമേജ് തന്നെ സംഭാവന ചെയ്തു.
പിന്നീട് മിമിക്രി താരങ്ങളുടെ ഹരമായി തീർന്ന

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“കണ്ണും കണ്ണും
തമ്മിൽ തമ്മിൽ …”

എന്ന ഗാനവും അങ്ങാടിയുടെ കഥകൾ കൈമാറിയ അനുരാഗ ലഹരിയായി മാറി.
മലബാറിലെ ഒപ്പനയുടെ താളത്തിൽ മെനഞ്ഞെടുത്ത

” കന്നിപ്പളുങ്കേ
പൊന്നിൻ കിനാവേ ”

എന്ന ഒപ്പന ഗാനം ഒരു കാലത്തെ യുവജനോത്സവ വേദികൾക്ക് മണവാട്ടി രാവുകളുടെ ഭാവഗരിമ പകർന്നു നൽകിയത് പ്രിയ വായനക്കാർ ഓർക്കുന്നുണ്ടായിരിക്കുമല്ലോ…?
” ഓണവില്ലിൻ ….”
എന്ന വാണി ജയറാം പാടിയ പാട്ടും അങ്ങാടിയുടെ വിജയഘടകങ്ങൾക്ക് താളം പകർന്നു .
1980 ഏപ്രിൽ 18 ന് പ്രദർശനത്തിനെത്തിയ ” അങ്ങാടി ” എന്ന ജനകീയ ചലച്ചിത്രം നാൽപ്പത്തിനാല് വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ കച്ചവട സിനിമയുടെ ആഭിജാത്യമുള്ള മുഖമായിരുന്നു ഈ ചിത്രമെന്ന് പറയാതിക്കാനാവില്ല.