കടുത്ത ചൂടിന് ആശ്വാസം…! വടക്കൻ ജില്ലകളിലേക്ക് മഴയെത്തുന്നു; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നതിനിടെ വടക്കൻ ജില്ലകളിലേക്ക് മഴയെത്തുന്നു.

video
play-sharp-fill

കടുത്ത ചൂടില്‍ വലയുന്ന ജനത്തിന് മഴ ആശ്വാസമാകും.
വടക്കൻ ജില്ലകളില്‍ രണ്ടിടത്താണ് യെല്ലോ അലര്‍ട്ട് പ്രഖ്യപ്പിച്ചിരിക്കുന്നത്. നാളെയും മറ്റന്നാളും (ഏപ്രില്‍ 18, 19) ആണ് മഴ പെയ്യുകയെന്നാണ് വിവരം.

അതേസമയം ഒറ്റപ്പെട്ട ഇടത്തരം മഴ മറ്റ് പ്രദേശങ്ങളിലും ലഭിക്കാൻ സാധ്യതയുണ്ട്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എല്ലാ ജില്ലകളിലും നേരിയ-ഇടത്തരം മഴ നാളെയും മറ്റന്നാളും ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് സംസ്ഥാന കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് (ഏപ്രില്‍ 17) മഴക്ക് സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നുണ്ട്. ഇന്ന് 11 ജില്ലകളിലാണ് താപനില ഉയരുന്നതില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. മുന്നറിയിപ്പുള്ള ജില്ലകളില്‍ സാധാരണയെക്കാള്‍ 2 – 4 °C വരെ താപനില ഉയരാനാണ് സാധ്യത.