play-sharp-fill
കുമളി സ്പ്രിംഗ് വാലിയില്‍ കാട്ടുപോത്തിന്‍റെ അക്രമണം; പരിക്കേറ്റ രാജീവന്റെ ചികിത്സ വഴിമുട്ടിയ അവസ്ഥയിൽ; ചെലവ് ഏറ്റെടുത്ത് സര്‍ക്കാര്‍ ഉത്തരവായില്ല

കുമളി സ്പ്രിംഗ് വാലിയില്‍ കാട്ടുപോത്തിന്‍റെ അക്രമണം; പരിക്കേറ്റ രാജീവന്റെ ചികിത്സ വഴിമുട്ടിയ അവസ്ഥയിൽ; ചെലവ് ഏറ്റെടുത്ത് സര്‍ക്കാര്‍ ഉത്തരവായില്ല

ഇടുക്കി: കുമളിക്കടുത്ത് സ്പ്രിംഗ് വാലിയില്‍ കാട്ടുപോത്തിൻ്റെ അക്രമണത്തില്‍ പരുക്കേറ്റ രാജീവിൻ്റെ ചികിത്സ ചെലവുകള്‍ ഏറ്റെടുത്ത് സർക്കാർ ഉത്തരവായില്ല.

ഇതോടെ രാജീവന്റെ ചികിത്സ വഴിമുട്ടിയ അവസ്ഥയിലാണ്. രേഖാമൂലമുള്ള ഉറപ്പെങ്കിലും നല്‍കിയില്ലെങ്കില്‍ ചികിത്സയ്ക്ക് ആവശ്യമുള്ള പണം കെട്ടിവയ്ക്കാൻ ആശുപത്രി അധികൃതർ ബന്ധുക്കളോട് ആവശ്യപ്പെട്ടു.


കരളിനും ഡയഫ്രത്തിനും ശ്വാസകോശത്തിനും വാരിയെല്ലുകള്‍ക്കും പരുക്കേറ്റ രാജീവിൻ്റെ ചികിത്സാ ചെലവ് ഇപ്പോള്‍ തന്നെ അഞ്ചര ലക്ഷത്തിലധികം രൂപയായി. ഇപ്പോഴും ഐസിയുവില്‍ തുടരുകയാണ്. വനംവകുപ്പ് ഇതുവരെ അടച്ചത് ഒരു ലക്ഷം രൂപ മാത്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജീവിന്‍റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന പീരുമേട് എംഎല്‍എ വാഴൂർ സോമൻ്റെ ഈ ഉറപ്പിന്മേലാണ് സ്പ്രിംഗ് വാലിയിലെ ആളുകള്‍ താല്‍ക്കാലികമായി സമരം അവസാനിപ്പിച്ചത്. വനംമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ചർച്ച നടത്തിയാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ കൂടുതല്‍ തുക അനുവദിക്കാൻ സർക്കാർ ഉത്തരവ് വേണം.

കൂടുതല്‍ തുക അനുവദിക്കാൻ വനംവകുപ്പ് കളക്ടർക്ക് കത്ത് നല്‍കിയിട്ടുണ്ട്. സർക്കാർ തുക അടക്കുമെന്ന് രേഖമൂലമുള്ള ഉറപ്പെങ്കിലും നല്‍കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. പക്ഷേ നടപടിയില്ല.