പ്രളയകാലത്ത് സ്വന്തം മുതുകില്‍ ചവിട്ടി സ്ത്രീകളെ തോണിയിലേക്ക് കയറാന്‍ സഹായിച്ച രക്ഷാപ്രവർത്തകൻ,അന്ന് ഏറ്റുവാങ്ങിയത് നിരവധി സമ്മാനങ്ങളും അഭിനന്ദനങ്ങളും ; സ്വർണ്ണം തട്ടിയ കേസിൽ അറസ്റ്റിലായി പ്രളയകാലത്തെ താരം

Spread the love

കോഴിക്കോട് : പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ യുവാവ് സ്വർണ്ണം തട്ടിയെടുത്ത കേസിൽ അറസ്റ്റിൽ. പരപ്പനങ്ങാടി ആവില്‍ ബീച്ചില്‍ കുട്ടിയച്ചന്റെ പുരയ്ക്കല്‍ ജൈസൽ (37) ആണ് അറസ്റ്റിലായത്.

video
play-sharp-fill

കഴിഞ്ഞ മാര്‍ച്ചില്‍ വിമാനത്താവളം കേന്ദ്രീകരിച്ചാണ് സ്വര്‍ണം തട്ടിയെടുത്തത്. ഈ കേസില്‍ മൂന്നുപേരെ പൊലീസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തെ ജയിലില്‍നിന്ന് ജൈസലിനെ അറസ്റ്റ് ചെയ്തത്. കൊല്ലത്തെ ഒരു കേസില്‍ അറസ്റ്റിലായാണ് ഇയാള്‍ തിരുവനന്തപുരത്തെ ജയിലിലെത്തിയത്.

2018ലെ പ്രളയകാലത്ത് സ്വന്തം മുതുകില്‍ ചവിട്ടി സ്ത്രീകളെ തോണിയിലേക്ക് കയറാന്‍ സഹായിച്ച്‌ രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ജൈസല്‍ ശ്രദ്ധ നേടിയത്. ഇതുവഴി വീടും കാറുമെല്ലാം ലഭിക്കുകയും ചെയ്തിരുന്നു. കരിപ്പൂരിലെത്തിച്ച ജൈസലിനെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group