video
play-sharp-fill

1 C
Alba Iulia
Friday, May 16, 2025
Homeflashദൂരദർശനിൽ കേരള സ്റ്റോറിയുടെ പ്രദർശനം ബിജെപിയുടെ മത ഭിന്നിപ്പ് എന്ന ലക്ഷ്യത്തെ സാഫല്യമാക്കും ;...

ദൂരദർശനിൽ കേരള സ്റ്റോറിയുടെ പ്രദർശനം ബിജെപിയുടെ മത ഭിന്നിപ്പ് എന്ന ലക്ഷ്യത്തെ സാഫല്യമാക്കും ; സി പി ഐ എം

Spread the love

തിരുവനന്തപുരം ; ദൂരദർശനിൽ കേരള സ്റ്റോറി  പ്രദർശിപ്പിക്കുന്നതിനെതിരെ വിമർശനവുമായി  എത്തിയിരിക്കുകയാണ് സിപിഐഎം.ലോക്സഭ  തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ബി ജെ പി യുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഈ നീക്കത്തെ തടയണമെന്നാണ് സി പി ഐ എം ന്റെ നിലപാട്.

സിനിമ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ദൂരദര്‍ശന്‍ പിന്മാറണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. കേരളത്തില്‍ മത വര്‍ഗീയതയുടെ വിത്തിട്ട് ഭിന്നിപ്പുണ്ടാക്കാനാണ് ബിജെപി ശ്രമമെന്നും സിപിഐഎം കുറ്റപ്പെടുത്തി.

ദൂരദര്‍ശനില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു.തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനത്തിലൂടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് ചട്ടങ്ങളുടെ ലംഘനമാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിനെതിരെ വസ്തുതാപരമല്ലാത്ത അപകീര്‍ത്തി പരാമര്‍ശങ്ങള്‍ ഉണ്ടെന്ന ആരോപണം ഉയര്‍ന്ന സിനിമയായിരുന്നു കേരള സ്റ്റോറി. ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങളുടെ മുന്നിലേയ്ക്ക് എന്ന് കുറിപ്പോടെയായിരുന്നു സിനിമ പ്രദര്‍ശിപ്പിക്കുന്ന വിവിരം ദൂരദര്‍ശന്‍ അവരുടെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഏപ്രില്‍ അഞ്ചിന് രാത്രി എട്ടുമണിക്ക് ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ് ദൂരദര്‍ശന്‍ അറിയിച്ചിരിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments